Connect with us

Hi, what are you looking for?

Exclusive

കോണ്‍ഗ്രസിനോടുള്ള ഇഷ്ടം പറയാതെ പറഞ്ഞ് ബിനോയ് വിശ്വം, പിണറായിക്ക് സഹിക്കുന്നില്ല

കോണ്‍ഗ്രസ് ഇല്ലാതായാല്‍ ആ വിടവ് നികത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കില്ലെന്ന സിപിഐ എം.പി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. സംസ്ഥാന നേതൃത്വം ബിനോയ് വിശ്വത്തിന് താക്കീത് നല്‍കിയതിനുപിന്നാലെ ആ പ്രസ്താവന തിരുത്താനാണ് ബിനോയ് വിശ്വം ശ്രമിച്ചത്. താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും കോണ്‍ഗ്രസിനോടുള്ള പ്രിയം പറയാതെ പറഞ്ഞിരിക്കുകയാണ് ബിനോയ് വിശ്വം. ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസിനോട് മൃദുസമീപനം കാണുമ്പോള്‍ പിണറായി വിജയനോ സഖാക്കന്മാര്‍ക്കോ അങ്ങട് സഹിക്കാനും പറ്റുന്നില്ല. നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിയാത്തവര്‍ ഇറ്റലിയില്‍ പോകുന്നതാകും നല്ലതെന്നാണ് ബിനോയ് വിശ്വം പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചു കൊണ്ടാണ് ബിനോയ് വിശ്വം വന്നതെങ്കിലും കോണ്‍ഗ്രസിനോടുള്ള മമത ഇതില്‍ നിന്നും വ്യക്തമാണ്.

സിപിഐ ഇപ്പോഴും വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാജ്യത്ത് ഉദാരവല്‍ക്കരണം നടപ്പിലാക്കിയത് എന്നാണ്. ഉദാരവല്‍ക്കരണം നടപ്പിലാക്കിയതാണ് ഇപ്പോഴുള്ള മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. അതിന് കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും ബിനോയ് വിശ്വം പറയുന്നു.പൊതുകമ്പനികളില്‍ സ്വകാര്യപങ്കാളിത്തം എന്ന രീതി കോണ്‍ഗ്രസ് തുടങ്ങിവെച്ചതാണ്. അത് ബിജെപിയും തുടരുന്നു എന്നേയുള്ളൂ. ഇതാണ് മുമ്പ് പ്രസംഗങ്ങളില്‍ താന്‍ പരാമര്‍ശിച്ചത്. അത് മാധ്യമങ്ങള്‍ തെറ്റായി നല്‍കി. രാജ്യത്ത് കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല. അത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകും. രാജ്യത്തിന്റെ മതേതര സ്വഭാവമാകും അതുവഴി നശിക്കുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപിയും ആര്‍എസ്എസും ആണ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ ഗാന്ധിയെ കണ്ടില്ല. അദ്ദേഹം അപ്പോഴും വിദേശത്താണ്. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ. നെഹ്റുവിന്റെ പല ആശയങ്ങളും കോണ്‍ഗ്രസ് മറക്കുകയാണ്. നെഹ്റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലത് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. .

ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നടത്തുന്ന ഭരണം രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്. ഇവരെ പുറത്താക്കാന്‍ വേണ്ടി രാജ്യത്തെ സോഷ്യലിസ്റ്റുകള്‍ എല്ലാം ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് ഉറപ്പിച്ച് സിപിഎം.ബി ജെ പിക്കെതിരായ സഖ്യത്തില്‍ പ്രാദേശിക സഖ്യങ്ങള്‍ ആകാമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. താഴേത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരായ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കുമെന്നും സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോയിലും (പിബി) തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന് അടിത്തറ നഷ്ടമായി കൊണ്ടിരിക്കുന്നു. മത നിരപേക്ഷ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ സമീപനം ശരിയായ ദിശയിലല്ല. കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും പിബി വിലയിരുത്തി. ബംഗാളില്‍ നിന്നുള്ള ചില അംഗങ്ങള്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഹകരണം ആവശ്യമാണെന്നും എങ്കില്‍ മാത്രമേ ബി ജെ പിയെ ചെറുക്കുക പ്രായോഗികമാകൂ എന്ന നിലപാടെടുത്തു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും കേരളം , തെലങ്കാന,ആന്ധ്രാ പ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഭൂരിഭാഗം അംഗങ്ങളും പോളിറ്റ് ബ്യൂറോ മുന്നോട്ട് വച്ച കരട് രേഖയെ പിന്തുണയ്ക്കുന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ നേരത്തെ ഉന്നയിച്ച അതെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. കേന്ദ്രകമ്മറ്റി യോഗത്തില്‍ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചു. എതിര്‍പ്പ് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബംഗാള്‍ നേതാക്കളുടെ ആവശ്യം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...