Connect with us

Hi, what are you looking for?

Exclusive

പിണറായിയെ നിരന്തരം വിമർശിച്ചു ജസ്റ്റിസ് ദേവൻ രാമചന്ദ്രന് പണി കൊടുത്തു

പോലീസിന്റെയും സർക്കാറിന്റെയും കൊള്ളരുതായ്മകൾക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുന്നു. പോലിസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി. പോലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്.

നമുക്ക് അറിയാം കേരളത്തിൽ ഇടക്കാലത്തായി ഉണ്ടായ പോലീസിന്റെ സകലമാന അതിക്രമങ്ങളിലും ശക്തമായി വിമർശിച്ച ജസ്റ്റിസ് ആണ് അദ്ദേഹം. പലപ്പോഴും ജനനന്മയ്ക്ക് വേണ്ടിയുള്ള മികച്ച വിധികളും നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. തെറ്റ് ചെയ്യുന്ന സർക്കാറിനെ വിമർശിക്കാൻ അദ്ദേഹം ഒരിക്കലും മടി കാട്ടാറില്ല. മാത്രമല്ല അതുകൊണ്ട് തന്നെ സർക്കാറിന് പലപ്പോഴും അദ്ദേഹം ഒരു തലവേദന തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരി​ഗണന വിഷയങ്ങളിൽ വന്ന മാറ്റത്തിന് പിന്നിലെ ഉന്നതന്റെ സാനിദ്ധ്യം തള്ളികളയാൻ കഴിയുമോ ?

സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികള്‍ വരുമ്പോള്‍ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട് എന്ന് വിശദീകരണം ഉണ്ടായിട്ടുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പോലീസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക. പരി​ഗണന വിഷയം കൂടാതെ ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന പരിഗണനാ പട്ടികയിലും മാറ്റമുണ്ട്. ഇത് പിണറായി സർക്കാറിനെ സംബന്ധിച്ച് ലോട്ടറി തന്നെയാണ്.

നോക്കുകൂലി സംബന്ധമായ കേസ്, പിങ്ക് പോലീസിന്റെ കേസ്, മോൻസൻ കേസ്, ഇങ്ങനെയുള്ള നിരവധി കേസുകളിൽ സർക്കാറിനെതിരെ അതിശക്തമായ നിലപാടായിരുന്നു അദ്ദേഹം കൈക്കൊണ്ടത്.

കേസ് പരി​ഗണിക്കുന്നത് ദേവൻ രാമചന്ദ്രൻ ആണെങ്കിൽ യാതൊരുവിധ വിട്ടുവീഴ്ച്ചയും നടക്കില്ല എന്ന് മാത്രമല്ല സർക്കാറിന് രൂക്ഷ വിമർശനം ലഭിക്കുകയും ചെയ്യും എന്ന കാര്യം ഉറപ്പാണ്. എന്നാൽ ഇതിലെല്ലാം വ്യത്യാസം വരുന്നത് ജനങ്ങൾക്ക് വലിയ തിരിച്ചടി തന്നെയാണ്.

കേരളത്തിൽ വിലയ ചർച്ചാ വിഷയമായി മാറിയ മോന്‍സണ്‍ കേസ്, പിങ്ക് പോലീസിനെതിരായ കേസ് എന്നിവയില്‍ പോലീസിന് സമീപകാലത്തായി ഹൈക്കോടതിയുടെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്നാണ് ഹൈക്കോടതി വിശദീകരിക്കുന്നത്.

സാധാരണഗതിയില്‍ അവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ പതിവുള്ളതാണെന്നാണ് കോടതി പറയുന്നത്. പോലീസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹര്‍ജികള്‍ അദ്ദേഹത്തിന്റെ ബെഞ്ചില്‍ തന്നെ തുടരും.

സർക്കാറിനെ നിരന്തരം വിമർശിക്കുന്നതാണോ അദ്ദേഹത്തിന്റെ ഈ മാറ്റത്തിന് ഇടയാക്കിയത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വാഭാവിക നടപടി എന്ന് പറഞ്ഞ് ന്യായീകരിക്കുന്നുണ്ടെങ്കിലും ഇതിൽ മറ്റെന്തോ പുകയുന്നുണ്ട്. സർക്കാറിന്റെ ഇങ്കിതത്തിന് അനുസരിച്ച് വഴങ്ങാത്തത് തന്നെയാകും അദ്ദേഹത്തിന്റെ പരി​ഗണന വിഷയങ്ങളിലെ മാറ്റത്തിന്റെ കാരണം. ഇനി ഈ വിഷയങ്ങൾ പിരി​ഗണിക്കാനിരിക്കുന്ന ജസ്റ്റിസും ഇതേ സ്ഥിതി തുടരുമോ ? തുടർന്നാൽ ഇവരെയും മാറ്റുമോ ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...