Connect with us

Hi, what are you looking for?

Exclusive

കുട്ടികൾക്ക് വാക്‌സിന്റെ ആവിശ്യമില്ല..ഒരു കുട്ടിപോലും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് പ്രതിരോധ കുത്തിവെയ്പ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ വിലയിരുത്തൽ.ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ കോളേജ് പ്രൊഫസറുമായ ഡോക്ടർ ജയപ്രകാശ് അറിയിച്ചു. പത്രണ്ട് വയസിനു താഴെയുള്ള ഒരു കുട്ടിപോലും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല.മാത്രമല്ല ഹൃദ്രോഗം അർബുദം തുടങ്ങിയ രോഗങ്ങളാൽ ചികിൽത്സയിലുരുന്ന കുട്ടികളുടെ മരണശേഷം അവരിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് മരണകാരണമായി കണക്കാക്കാനാവില്ല. അതുപോലെതന്നെ കൊറോണയുടെ വകഭേദമായ ഒമിക്രോൺ ഭീതിയിൽ കുട്ടികൾക്കു വാക്‌സിൻ വേഗത്തിലാക്കുന്നതിൽ കാര്യമില്ല. കുട്ടികള്‍ക്കുള്ള വാക്‌സിനേഷൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. മറ്റു രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വൈകുന്നത് എന്തുകൊണ്ടെണെന്ന് പഠിക്കാന്‍ എന്‍ ടി എ ജി ഐയോട് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് സമഗ്രമായ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമിക്രോൺ വകഭേദം കുട്ടികളിൽ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് വിദേശരാജ്യങ്ങളിൽ വരെ പഠനം ആദ്യഘട്ടത്തിലാണ്. അഥവാ ഇനി കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ തീരുമാനമുണ്ടാകുകയാണെങ്കിൽ മറ്റുരോഗമുള്ളവരെയാകും ആദ്യ ഘട്ടത്തിൽ പരിഗണിക്കുകയെന്നും ഡോക്ടർ ജയപ്രകാശ് പറഞ്ഞു. എന്നാൽ ഇതുവരെ ഇതുമായി സംബന്ധിച്ച് കേന്ദ്രം ഔധ്യോയോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം കുട്ടികള്‍ക്കുള്ള വാക്‌സിനുകളുടെ പരീക്ഷണം അവസാനഘട്ടത്തിലാണ്. പന്ത്രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി സൈക്കോവ്-ഡി വാക്‌സിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ മറ്റ് വാക്‌സിനുകള്‍ കൂടി അവസാനഘട്ട പരീക്ഷണത്തിലാണ്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...