Connect with us

Hi, what are you looking for?

Exclusive

ആഴക്കടലിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ ഒരുങ്ങി ISRO

സമുദ്രം നമുക്ക് ഇപ്പോഴും അജ്ഞാതമാണ്. സമുദ്രത്തെ കുറിച്ച് കണ്ടുപിടിച്ചതിലും കൂടുതൽ കണ്ടുപിടിക്കാത്തവയാണ്. ഇന്ത്യയുടെ ബഹിരാകാശ സംഘടനയായ ISRO പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനാവുന്ന ഒരു പേടകം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതായത്, 6,000 മീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ഒരു പ്രത്യേക ഗോളം വികസിപ്പിക്കുകയാണ്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആണ് മിഷന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയത്. ഗവണ്‍മെന്റിന്റെ ‘ഡീപ് ഓഷ്യന്‍ മിഷന്റെ’ ഭാഗമായിട്ടായിരിക്കും ഈ സംരംഭം. ഈ പദ്ധതിക്ക് ‘സമുദ്രയാന്‍’ എന്ന് പേരിട്ടതായി സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എര്‍ത്ത് സയന്‍സസ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.

മന്ത്രി പറയുന്നതനുസരിച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, 500 മീറ്റര്‍ ജലത്തിന്റെ റേറ്റിംഗിനായി ഒരു മനുഷ്യനെ ഉള്‍ക്കൊള്ളുന്ന സബ്മേഴ്സിബിള്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. 6,000 മീറ്റര്‍ ജലത്തിന്റെ ആഴത്തിലുള്ള റേറ്റിംഗിനുള്ള മനുഷ്യനെ കയറ്റാവുന്ന ഒരു ടൈറ്റാനിയം അലോയ് പേഴ്സണല്‍ സ്ഫിയര്‍ വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ചേര്‍ന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

2024-ല്‍ ബഹിരാകാശത്തിലേക്കും സമുദ്രത്തിലേക്കും മനുഷ്യനെ ഉള്‍ക്കൊള്ളുന്ന ഒരു ദൗത്യത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. സമുദ്ര പര്യവേക്ഷണത്തിനായി ഇതുവരെ 4,100 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഭൂഗോളത്തിലെ ഭൂരിഭാഗം സമുദ്രങ്ങളും മനുഷ്യര്‍ പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. ആഴമേറിയതും ഇരുണ്ടതുമായ സമുദ്രങ്ങളിലെ സമര്‍ദ്ദം മനുഷ്യരെ നിമിഷം നേരം കൊണ്ട് ഇല്ലാതാക്കും. ലോകത്തിലെ സമുദ്രത്തിന്റെ 80 ശതമാനവും ഇതുവരെയും ‘മാപ്പ് ചെയ്തിട്ടില്ല. ‘മനുഷ്യര്‍ കണ്ടിട്ടില്ലാത്ത’ ഈ അജ്ഞാതലോകത്തിലേക്കാവും സമുദ്രയാന്‍ ലക്ഷ്യമിടുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...