Connect with us

Hi, what are you looking for?

Exclusive

ചൈനയിൽ പാലം തകർന്ന് 4 മരണം

ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തിൽ പാലം തകർന്നു. എക്സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗം ആണ് തകർന്നത്. ശനിയാഴ്ച പുലർച്ചെ 3.36 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേൽപ്പാലത്തിന് താഴെ ഉണ്ടായിരുന്ന ഒരു കാർ പൂർണമായും തകർന്നു. അമിതഭാരം കയറ്റിയ ട്രക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പാലം തകർന്നത് മൂന്ന് ട്രക്കുകൾ വീഴാൻ കാരണമായി. എക്‌സ്‌പ്രസ് വേയുടെ ടു-വേ ഗതാഗതം അടച്ചതായാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ അജ്ഞാതരായ ആളുകൾ പാലത്തിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. 198 ടൺ ഭാരമുള്ള ഓവർലോഡ് ട്രക്ക് താഴെ വീണപ്പോൾ രണ്ട് കഷ്ണങ്ങളായി തകരുകയും അതിനൊപ്പം മറ്റ് രണ്ട് വാഹനങ്ങൾ താഴെയിറക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഔധ്യോയോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അപകട കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...