Connect with us

Hi, what are you looking for?

Exclusive

പ്രധാനമന്ത്രി മോദിയുടെ ട്വിറ്ററില്‍നിന്ന് ഹാക്കര്‍മാരുടെ സന്ദേശം, അമ്പരന്ന് ജനം

രാജ്യത്തിന്റെ കാവലാളായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് പോലും കൈക്കലാക്കി ഹാക്കര്‍മാര്‍. ടെക്‌നോളജിയുടെ വളര്‍ച്ച കണ്ട് അമ്പരന്ന് രാജ്യവും. എവിടെയാണ് സുരക്ഷ, എന്തിനാണ് സുരക്ഷ എന്നു ചോദിക്കേണ്ട അവസ്ഥ. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കും. രാജ്യസുരക്ഷയുടെ കാര്യം പരിതാപകരമോ എന്നും വിലയിരുത്തലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തെത്തിയത്. നരേന്ദ്ര മോദി എന്ന പേരിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. എന്നാല്‍, ഇതിനെ നിസാരമായി കാണാനും സാധിക്കില്ല.

ബിറ്റ്കോയിന്‍ ഇന്ത്യയില്‍ നിയമവിധേയമാക്കി എന്ന ട്വീറ്റാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എത്തിയത്. ജനം ഇത് കണ്ട് ഒന്ന് ഞെട്ടി. പിന്നീടാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന സ്ഥിരീകരണം ഉണ്ടായത്. വളരെ ചുരുങ്ങിയ സമയത്തേക്കാണ് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് പറയുന്നത്. വിഷയം ട്വിറ്ററിനെ അറിയിക്കുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ വന്ന ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം, നിരവധി ട്വിറ്റര്‍ ഉപയോക്താക്കളും രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും പ്രധാനമന്ത്രിയുടെ അക്കൗണ്ടില്‍ വന്ന ട്വീറ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഹാക്കിംഗ് സംഭവത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. 2020 സെപ്റ്റംബറില്‍, പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ക്രിപ്‌റ്റോകറന്‍സി അഭ്യര്‍ത്ഥിക്കുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോണ്‍ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. സംഭവത്തില്‍ ഉന്നത തല അന്വേഷണം നടക്കും.
ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്നായിരുന്നു ഹാക്കര്‍ പോസ്റ്റ് ചെയ്ത വ്യാജസന്ദേശം. ഇന്ത്യ ഔദ്യോഗികമായി പണമിടപാടുകള്‍ക്ക് ബിറ്റ്‌കോയിന് അനുമതി നല്‍കി. കൂടാതെ കേന്ദ്രസര്‍ക്കാര്‍ 500 ബിറ്റ്‌കോയിനുകള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഇതായിരുന്നു ട്വീറ്റ്. ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കും ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് ഇതിന് മുന്‍പ് പ്രധാനമന്ത്രിക്കെതിരെ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റിലേക്കും മൊബൈല്‍ ആപ്പിലേക്കും ലിങ്ക് ചെയ്തിട്ടുള്ള ട്വിറ്റര്‍ അക്കൗണ്ടായിരുന്നു ഹാക്ക് ചെയ്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...