Connect with us

Hi, what are you looking for?

Exclusive

പിണറായി രാജിവെക്കില്ല, ആരും തന്നെ രാജിവെക്കില്ല: ക്രൈം നന്ദകുമാര്‍ തറപ്പിച്ചുപറയുന്നു

പിണറായി സര്‍ക്കാരിലുള്ള ഒരു മന്ത്രിയും രാജിവെക്കില്ലെന്ന് ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍. മുഖ്യമന്ത്രിക്കെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളും തെളിവുകള്‍ സഹിതമുള്ള കേസുകളും ഉണ്ടാകുന്നു ആരാണ് രാജിവെച്ചതെന്ന് ക്രൈം നന്ദകുമാര്‍ ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തൊക്കെ സംവിച്ചാലും രാജിവെക്കില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ പറയുകയുണ്ടായി. വനംകൊള്ള, സ്വപ്‌ന സുരേഷിന്റെ കേസ്, അനുപമ കേസ്, അവസാനം മൊഫീന്‍ പര്‍വീണിന്റെ ആത്മഹത്യ. ഏത് മന്ത്രിയാണ് ഉദ്യോഗസ്ഥരാണ് രാജിവെച്ചിട്ടുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു.

ക്രൈമിന്റെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ അറസ്റ്റ് ചെയ്ത് ഏഴ് ദിവസം പൂട്ടിവെച്ചത്. പിണറായി വിജയന്റെ 9000 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകളും വീണ ജോര്‍ജിന്റെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പോലീസ് അതിക്രമങ്ങളെല്ലാം കാണിച്ചിട്ടുള്ളതെന്നും ക്രൈം നന്ദകുമാര്‍ പത്രസമ്മേളനത്തിനിടെ പറയുകയുണ്ടായി. മൊഫിയ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്യാന്‍ കാരണം 17 ദിവസമായി പരാതി കൊടുത്തിട്ടും പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ്. എന്നാല്‍ എനിക്കെതിരെയുള്ള പരാതി നവംമ്പര്‍ 30 രാത്രി എറണാകുളം ഇന്‍ഫോ പാര്‍ക്ക് സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും ഡിസംബര്‍ 1 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്ന് ഉച്ചയ്ക്ക് 1.15 ന് ഒരു നോട്ടീസ് പോലും തരാതെ എന്നെ ബലമായി ഓഫീസില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും എന്റെ ഓഫീസ് യാതൊരു വിധ സര്‍ച്ച് വാറണ്ടും മുന്‍ കൂട്ടി വാങ്ങി ഒപ്പിടീക്കാതെ 15 ഓളം പോലീസുകാര്‍ കൂട്ടമായി ഓഫീസ് കയ്യടക്കി ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, എന്റെ വ്യക്തിപരമായിട്ടുള്ള മൊബൈല്‍ സി സി ടിവി ക്യാമറ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയെല്ലാം അവര്‍ പിടിച്ചെടുക്കുകയും പിടിച്ചെടുത്ത സാധനങ്ങളുടെ ലിസ്റ്റ് പോലും ഓഫീസില്‍ നല്‍കാതെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും ടിപി നന്ദകുമാര്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...