Connect with us

Hi, what are you looking for?

Exclusive

ഒടുവില്‍ ക്രൈം നന്ദകുമാറിന് ജാമ്യം, ഉപാധികളോടെ

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ഡിസംബര്‍ ഒന്നിന് അറസ്റ്റ് ചെയ്ത ക്രൈം പത്രാധിപന്‍ നന്ദകുമാറിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് ഏഴാം ദിവസമാണ് ഒരു മാധ്യമപ്രവര്‍ത്തകന് ജാമ്യം ലഭിക്കുന്നത്. രണ്ട് ദിവസം പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങിയതാണ് ജാമ്യം ലഭിക്കാന്‍ താമസിച്ചത്. പിന്നീട് കോടതി അവധി ദിവസമായതും ജാമ്യം നീളാന്‍ കാരണമായി. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുന്നതാണ്.

അതീവ രഹസ്യ നീക്കത്തിലൂടെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഏറണാകുളത്തെ ക്രൈമിന്റെ ഓഫീസില്‍ വെച്ചായിരുന്നു അറസ്റ്റ് നടന്നത്. ജാമ്യമില്ല കുറ്റം ചുമത്തിയാണ് അറസ്റ്റ് നടന്നത്. എറണാകുളം സൈബര്‍ പൊലീസെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു. യു ട്യൂബ്, ഫേസ്ബുക്ക് എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി തൃക്കാക്കര സൈബര്‍ സ്റ്റേഷന് കൈമാറുകായിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് ഞങ്ങളുടെ ചീഫ് എഡിറ്റര്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ നന്ദകുമാറിനെ പൊലീസ് എറണാകുളം സിജെഎം കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു. ഇന്നലെ വാദം പൂര്‍ത്തിയാക്കി ഇന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ നന്ദകുമാര്‍ സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രൈം ഓണ്‍ലൈനിലൂടെ ആരോഗ്യമന്ത്രിക്കെതിരെ മോശമായ പരാമര്‍ശങ്ങളാണ് നന്ദകുമാര്‍ നടത്തിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രിയെന്ന് തുടങ്ങുന്ന അധിക്ഷേപങ്ങളില്‍ നന്ദകുമാര്‍ സ്ത്രീ വിരുദ്ധപരാമര്‍ശങ്ങളടക്കം നടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

സാധാരണ ഗതിയില്‍ ഇത്തരത്തില്‍ ഒരു പരാതി വന്നു കഴിഞ്ഞാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള അറിയിപ്പുകള്‍ ലഭിക്കും. എന്നാല്‍ വളരെ അതീവ രഹസ്യ രീതിയിലാണ് ഏറണാകുളത്തേ ഞങ്ങളുടെ ഓഫീസിലേക്ക് പോലീസ് എത്തിയത്. മുന്‍കൂര്‍ ജ്യാമത്തിനുള്ള അവസരം പോലും നിഷേധിച്ചാണ് അദ്ദേഹത്തെ പോലീസ് കുടുക്കിയിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...