Connect with us

Hi, what are you looking for?

Exclusive

സിപിഐ സകല കുറ്റങ്ങളും നടത്തുന്നവർ‍ക്ക് കയറി കൂടാൻ പറ്റിയ സ്ഥലം എം വി ജയരാജൻ

കേരളത്തിലെ പ്രബല പാർട്ടിയായ സിപിഎമ്മിന്റെ പതനത്തിന്റെ കാഴ്ച്ചയാണ് കണ്ണൂരിൽ ഇപ്പോൾ കാണുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയെ എങ്ങനെയെങ്കിലും സജീവമാക്കണെന്നും അണികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുമുള്ള നീക്കത്തിലുമാണ് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ. ആന്തൂർ ന​ഗരസഭയിലെ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് ഇന്ന് സിപിഎമ്മിനെ കണ്ണൂരിൽ ഈ ​ഗതിയിലാക്കി തീർത്തത്.

തളിപ്പറമ്പിൽ പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുണ്ടായ സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വം മുന്നോട്ട് വന്നിട്ടുണ്ട്. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കിൽ ഒറ്റപ്പെടുമെന്നുമായിരുന്നു ഇ പി ജയരാജന്റെ മുന്നറിയിപ്പ്. അത് മാത്രമല്ല സിപിഎമ്മിന്റെ ഘടകകക്ഷി കൂടിയായ സിപിഐക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കാൻ ജയരാജൻ മടികാട്ടിയില്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു എം വി ജയരാജന്റെ പരിഹാസം. വീടിനു നേരെ ചെരിഞ്ഞാൽ സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും മുറിച്ചു മാറ്റണമെന്നും എം.വി.ജയരാജൻ വിമർശിച്ചു. തളിപ്പറമ്പിൽ വിളിച്ചു ചേർത്ത രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും ഉൾപ്പെടെ ഉള്ളവർ കോമത്ത് മുരളീധരനും സിപിഐക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

അതേസമയം കോമത്ത് മുരളീധരന്റെ പേര് പറയാതെ അതിരൂക്ഷമായി ആക്ഷേപിച്ചാണ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ യോഗത്തിന് തുടക്കം കുറിച്ചത്. ഒരു വർഷം പാർട്ടിയിൽ പ്രവർത്തിച്ചയാളുടെ സംഘടനാ വിവരം പോലും ഇല്ലാത്ത അവസ്ഥയിലാണ് കോമത്ത് മുരളീധരനെന്ന് ഏരിയ സെക്രട്ടറി കെ.സന്തോഷ് വിമർശിച്ചു. സിപിഎമ്മിന് അവകാശപ്പെട്ട സ്ഥലത്ത് സിപിഐ സ്ഥാപിച്ച പതാക മാറ്റിയില്ലെങ്കിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറ്റുമെന്ന മുന്നറിയിപ്പും കെ.സന്തോഷ് നൽകി.

സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു എം.വി.ജയരാജന്റെ വിമർശനം. ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ പറ്റു. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും എം.വി.ജയരാജൻ പറഞ്ഞു. എന്നാൽ കണ്ണൂരിലെ സത്യവസ്ഥ മറ്റൊന്നാണ് എന്ന് പറയാതെ വയ്യ. അണികളെല്ലാം കൂട്ടത്തോടെ ഒഴിഞ്ഞു പോകുകയാണ്. മറുകണ്ടം ചാടി വരുന്നവർക്ക് പരവതാനി വിരിക്കുമ്പോൾ ഇത്രയും കാലം പാർട്ടിക്ക് വേണ്ടി നടന്നവർക്ക് ശിക്ഷകൾ മാത്രമായാൽ അണികളൾ നോക്കി നിന്നെന്ന് വരില്ല.

പാർട്ടിയെ ദുർബലപ്പെടുത്തുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണെന്നായിരുന്നു ഇ.പി.ജയരാജന്റെ മറ്റൊരു വിമർശനം. അത്തരത്തിലുള്ളവരെ ജനങ്ങൾ ഒറ്റപ്പെടുത്തും. ഇവർ എന്തിനാണ് സിപിഐയിൽ പോയതെന്ന് വ്യക്തമാകുന്നില്ല. ഇത്തരത്തിലുള്ളവർ സിപിഐയിൽ പോയാൽ അവരും കുഴപ്പത്തിലാകും. പോയവർക്ക് തെറ്റ് തിരുത്തി വരാനുള്ള സാഹചര്യം ഉണ്ട്. ഒരു പാട് പേർ തെറ്റ് തിരുത്തി പാർട്ടിയിൽ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവർ ദുർബലപ്പെട്ട് പോകും. പാർട്ടിക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലത്. ഇപ്പോൾ തിരിച്ചുവന്നില്ലെങ്കിൽ മുരളി ഒറ്റപ്പെട്ടു പോകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മുൻ ഏരിയ കമ്മിറ്റിയംഗം കൂടിയായ കോമത്ത് മുരളീധരൻ അറുപതോളം പ്രവർത്തകർക്കൊപ്പമാണ് സിപിഐയിൽ ചേർന്നത്.

സത്യം പറഞ്ഞാൽ കോമത്ത് മുരളീധരൻ ഏങ്ങനെയെങ്കിലും പാർട്ടിയിലേക്ക് തിരിച്ച് വരണമെന്നാണ് ഇ പി ജയരാജൻ ആ​ഗ്രഹിക്കുന്നത്. കാരണം കൂടെ പോയിരിക്കുന്നത് ഒന്നും രണ്ടും പേരല്ല 60 പേരാണ്. ഇതോടെ കണ്ണൂരിൽ പാർട്ടിയുടെ അധപതനവും ആരംഭിച്ചു. രൂക്ഷമായി വിമർശിച്ചാലോ ഇത്തരത്തിലുള്ള ഭീഷണികൾ മുഴക്കിയാലെങ്കിലും കോമത്ത് മുരളീധരൻ തിരിച്ചെത്തണമെന്നാണ് സിപിഎം ഇപ്പോൾ ആ​ഗ്രഹിക്കുന്നത് എന്നത് വ്യക്തമാണ്. എന്നാൽ ഇനി സിപിഎമ്മിലേക്ക് ഇല്ല എന്ന നിലപാടിലുമാണ് മുരളീധരൻ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...