Connect with us

Hi, what are you looking for?

Exclusive

ടി പി നന്ദകുമാറിന്റെ കേസ് കേന്ദ്രത്തിലേക്ക് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പരാതി നൽകി

പോലീസും സർക്കാറുമായുളള ഒത്തുകളിയുടെ ഭാ​ഗമായി ക്രൈം പത്രാധിപൻ നന്ദകുമാറിന് ഇതുവരെയും ജയിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. കൃത്യമായ പ്ലാനിങ്ങോടു കൂടി പോലീസ് തയ്യാറാക്കിയ നാടകത്തിലെ ഭാ​ഗമാവുകയാണ് നിയമ വ്യവസ്ഥയടക്കം. ഭരണഘടന പ്രകാരം എല്ലാ പൗരൻമാർക്കും അഭിപ്രായ സ്വാതന്ത്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ ഇതേ അഭിപ്രായ സ്വാതന്ത്യമാണ് ഇവിടെ നന്ദകുമാറിന് നിഷേധിക്കപ്പെടുന്നത്. പിണറായിക്ക് എതിരെ ശബ്ദമുയർത്തുന്ന ആളായതുകൊണ്ട് തന്നെ ഇവിടെ നിന്ന് നീതി ലഭിക്കുമെന്ന് തോന്നൽ ഇല്ലാത്തതുകൊണ്ട് തന്നെയാണ് കേന്ദ്രത്തിലേക്കും കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. അതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും അദ്ദേഹത്തിന്റെ മകൻ കത്തയച്ചിരിക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന സർക്കാറിനെയും തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന മന്ത്രിമാരെയും നിശിതമായി വിമർശിക്കുന്ന വ്യക്തികൂടിയാണ് ടി പി നന്ദകുമാർ എന്നാൽ നന്ദകുമാറിനെതിരെയുള്ള ഈ കേസിൽ സത്രീത്വത്തെ അപമാനിക്കുന്ന അശ്ലീല പരാമർശം ഉണ്ടായെന്ന് പറയുന്നു. എന്നാൽ ആ വാർത്ത കൃത്യമായി കേട്ടവർക്ക് മനസിലാക്കാൻ കഴിയും അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടില്ല എന്ന് നന്ദകുമാറിന് ഒരു കത്ത് ലഭിക്കുകയും അതിനുള്ള മറുപടി എന്നോണവുമാണ് അദ്ദേഹം ആ വാർത്ത ചെയ്യുന്നത്. കത്തയച്ച വ്യക്തി ചോദിച്ചപോലെ ഒരു ദൃശ്യം തന്റെ കൈവശം ഇല്ല എന്നാണ് ആ വാർത്തയുടെ തുടക്കത്തിൽ തന്നെ അദ്ദേഹം പറഞ്ഞിരിക്കുന്നത് അത് മാത്രവുമല്ല ഇല്ലാത്ത കാര്യങ്ങൾ തന്റെ കൈവശവുണ്ടെന്ന് പറയാറില്ല എന്നും സത്യത്തിന് നിരക്കാത്തത് താൻ ചെയ്യാറില്ല എന്നും നന്ദകുമാർ ആ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും എന്തിന്റെ പേരിലാണ് ഇത്തരമൊരു അറസ്റ്റ് നാടകം ഉണ്ടായിരിക്കുന്നത്.

അറസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത് ആ വാർത്തയ്ക്ക് നൽകിയ തലക്കെട്ടും കമന്റുകളുമാണ് ഈ നാട്ടിൽ എത്ര നല്ല വാർത്ത ചെയ്താലും അതിനൊക്കെ വളരെ മോശമായ രീതിയിൽ കമന്റുകൾ വരാറുണ്ട് എന്നാൽ അത്തരം കമന്റുകൾ വന്നെങ്കിൽ അതിന് നന്ദകുമാർ എങ്ങനെ കാരണമായി തീരും. വാർ‍ത്ത കാണാത്തവർ വന്ന് വിദ്വേഷത്തിന്റെ പേരിൽ കമന്റുകൾ ചെയ്യുന്നതിനും നന്ദകുമാർ ശിക്ഷ അനുഭവിക്കണം എന്ന് പറയുന്നത് എന്ത് ന്യായമാണ്. ഒരു പക്ഷേ ഈ കമന്റ് നന്ദകുമാറിനെ കുടുക്കണം എന്ന ഉദ്ദേശത്തോടെ മനപൂർവ്വം ചെയ്തതല്ല എന്ന് എങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയും. അതുകൊണ്ട് തന്നെ ഇനി വരും ദിവസങ്ങിൽ ഉടൻ തന്നെ നീതി ഇനിയും നിഷേധിക്കാതെ നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...