Connect with us

Hi, what are you looking for?

Exclusive

റോഡിലൂടെ യാത്ര ചെയ്യാന്‍ പേടി, വിമാനത്തില്‍ വന്നു: റിയാസിനെ ട്രോളി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

സംസ്ഥാനത്തെ റോഡിന്റെ ശോചനീയാവസ്ഥയെ വിമര്‍ശിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. വഴിനീളെ ഉള്ള ഫ്‌ളക്‌സു ബോര്‍ഡുകളെക്കുറിച്ചും വിമര്‍ശനമുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് നാടുനീളെ നടന്നിട്ട് എന്തായി എന്നാണ് ചോദിക്കാനുള്ളത്. തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണെന്നും റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം എല്ലാവര്‍ക്കും അറിയാമല്ലോയെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.

ഭരണഘടനയെ പാലിക്കുക, അതില്‍ പറയുന്ന പൗരന്റെ കടമകള്‍ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടത്. വിധികള്‍ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്‌ളെക്‌സുകള്‍ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിക്കുന്നു. കേരള സര്‍വ്വകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിലാണ് ജസ്റ്റിസിന്റെ വിമര്‍ശനം.

രാജ്യത്തെ മിക്ക വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാവര്‍ക്കും ഭരണഘടന നല്‍കുന്ന അവകാശങ്ങളെപറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകളെ ആരും ഓര്‍ക്കുന്നില്ല. ജനങ്ങള്‍ ഭരണഘടന പാലിക്കുന്നില്ലെങ്കില്‍ എത്ര കരുത്തുറ്റതായാലും അത് പരാജയപ്പെടുമെന്നും അംബേദ്കറെ ഉദ്ദരിച്ച് അദ്ദേഹം പറഞ്ഞു. എഴുതപ്പെട്ട ഏറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, അതിനെപറ്റി ആരും വേണ്ട ധാരണയില്ല. ഭരണഘടനാ പഠനം സിലബസില്‍ ഉള്‍പ്പെടുത്തണം. ഒന്നാം ക്ലാസ് മുതല്‍ ഭരണഘടനാ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറയുന്നു.

രാജ്യത്ത് ജുഡീഷ്യല്‍ ആക്ടിവിസം ഉണ്ടെന്ന വാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ഭരണഘടനാ പ്രകാരം ഒരു കോടതിക്കും അങ്ങനെ അധികാരം പ്രയോഗിക്കാനാകില്ല. അമേരിക്കയില്‍ സുപ്രീംകോടതി അധികാരങ്ങള്‍ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇന്ത്യയില്‍ എല്ലാ അധികാരങ്ങളും അതിര്‍വരമ്പും ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമജ്ഞന്‍ എന്ന നിലയില്‍ ചെയ്തതൊക്കെയും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിന്‍പറ്റി മാത്രമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറയുന്നു. അതിലപ്പുറമൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...