Connect with us

Hi, what are you looking for?

Exclusive

പീഡന പരാതിയില്‍ സിപിഎം നേതാവിന് സമന്‍സ്, കടന്നുപിടിച്ചു പണം ഓഫര്‍ ചെയ്തു

സിപിഎം നേതാവിനെതിരെ വീണ്ടും പീഡന പരാതി. സിപിഎമ്മും പോലീസും ഒതുക്കി തീര്‍ത്ത പീഡനക്കേസ് കോടതി ഇടപെടിലൂടെ വീണ്ടും തലപൊക്കി. ഇടുക്കി കുമളിയിലെ വീട്ടമ്മ നല്‍കിയ പരാതി പോലീസ് തള്ളുകയായിരുന്നു. എന്നാല്‍ കേസില്‍ കോടതി ഇടപ്പെട്ടതോടെ സിപിഎം നേതാവിന് സമന്‍സ് ലഭിച്ചു. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം പീരുമേട് ഏരിയ കമ്മറ്റി അംഗവുമായ കെഎം സിദ്ദീഖിനെതിരെയാണ് പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചത്.

2016ലാണ് സംഭവം നടക്കുന്നത്. പ്രതിക്ക് ഒരു ചെരുപ്പ് കടയുണ്ട്. ലോണ്‍ അപേക്ഷ സംബന്ധിച്ച വിവരം തിരക്കാന്‍ ചെന്ന സ്ത്രീയ്‌ക്കെതിരെ ലൈംഗികപരായി പെരുമാറുകയായിരുന്നു ഇയാള്‍. അന്ന് കുമളിയിലെ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്നു ഇയാള്‍. ലോണിന്റെ വിശദാംശങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ കടയുടെ പിന്‍ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും സംസാരത്തിനിടെ സിദ്ദിഖ് വീട്ടമ്മയുടെ ശരീരത്തില്‍ കടന്ന് പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.

കുതറി മാറാന്‍ ശ്രമിച്ച പരാതിക്കാരിയോട് എത്ര രൂപ വേണേലും തരാം ഞാന്‍ പറയുന്നയിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാല്‍ മതിയെന്നും ഇയാള്‍ പറയുകയായിരുന്നു. ഭയന്ന് പോയ സ്ത്രീ ഉറക്കെ നിലവിളിച്ചപ്പോള്‍ ഒച്ചവെക്കരുത് എന്ത് വേണേലും തരാം എന്നും പറഞ്ഞു. പിന്നീട് യുവതി ഓടിരക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. കുമളി പോലീസ് ക്രൈം നമ്പര്‍ 77/2016 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസ് എങ്ങും എത്തിയില്ല.

സിപിഎം നേതാവായതുകൊണ്ടുതന്നെ ഈ കേസ് പോലീസ് കണ്ടില്ലെന്ന് നടിച്ചു. പോലീസില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയ യുവതി പീരുമേട് കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായ കോടതി പരാതി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ഇയാള്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18ന് സിദ്ദിഖ് കോടതിയില്‍ ഹാജരാകണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...