Connect with us

Hi, what are you looking for?

Exclusive

പ്രക്ഷോഭം കടുപ്പിക്കും, പിണറായി പതിനെട്ടാം അടവ് എടുപ്പിച്ചേ അടങ്ങൂവെങ്കില്‍ തയ്യാറെന്ന് സുധാകരന്‍

ഇന്ധനവിലയില്‍ ഇനിയും തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിക്ക് പ്രയാസമുണ്ടെങ്കില്‍ പതിനെട്ടാം അടവും പുറത്തെടുക്കാന്‍ തയ്യാറെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി സര്‍ക്കാരിനെതിരെ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാം ഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്നുള്ള മുന്നറിയിപ്പാണ് സുധാകരന്‍ നല്‍കിയത്. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂയെങ്കില്‍ കോണ്‍ഗ്രസ് അതിനും തയാറാണ്. ആ സമരം കാണണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ബുദ്ധിമുട്ടിയാലും യാതൊരു കുഴപ്പവുമില്ല എന്ന അവസ്ഥയാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവില്‍ നികുതിക്കൊള്ള നടത്തുന്ന സര്‍ക്കാരിനെതിരെ സമരം അനിവാര്യമാണ്.കൊവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ മോദിയും പിണറായി വിജയനും തയ്യാറാകുന്നില്ലെന്നും സുധാകരന്‍ പറയുന്നു.

ഇന്ധനവില വര്‍ദ്ധിച്ച സാഹചര്യത്തില്‍ സാധനങ്ങളുടെ വില വര്‍ദ്ധിച്ചുവരികയാണ്. യാത്രാ ചെലവും വര്‍ദ്ധിക്കുന്നു. ജീവിക്കാന്‍ വകയില്ലാതെ ജനം ആത്മഹത്യ ചെയ്യുകയാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരുകള്‍. ഇന്ധനവിലയില്‍ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാട് മനുഷ്യത്വമില്ലാത്ത നടപടിയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറച്ചു.ഇന്ധനവില നികുതി കുറയ്ക്കാത്തത് സംബന്ധിച്ച് മറുപടിയാന്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ബാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇരുവരും അതിന് തയ്യാറാകുന്നില്ല. ഓരോ ദിവസവും പറയുന്നത് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്നും സുധാകരന്‍ പറയുന്നു.

ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബിജെപി മഃനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു ചൂണ്ടിക്കാട്ടി. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തുടങ്ങിയവ ജനം ചര്‍ച്ച ചെയ്യരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി സമയാസമയങ്ങളില്‍ ബിജെപി ബോധപൂര്‍വ്വമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തിലേത് പോലെ വിഭജിച്ച് ഭരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അതിനായി രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ധനവില വര്‍ധനവിന്റെ ദുരിതം അനുഭവിക്കാത്ത ഒരു കുടുംബം പോലും രാജ്യത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി കിട്ടിയ ശേഷമാണ് ഇന്ധന വില നികുതിയില്‍ നേരിയ ഇളവ് വരുത്താന്‍ പ്രധാനമന്ത്രി തയ്യാറായതെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...