Connect with us

Hi, what are you looking for?

Exclusive

സ്വന്തം ഭാര്യയുടെ തല്ലു കൊണ്ട് കരഞ്ഞപ്പോൾ ഏതൊക്കെ സിനിമാക്കാർ വന്നു ഗണേഷേ …

കോൺഗ്രസിന്റെ സമരത്തിനിടയിൽ കൊച്ചി വൈറ്റില – ഇടപ്പള്ളി ഹൈവേയിൽ ഉണ്ടായ ഗതാഗത തടസത്തെത്തുടർന്ന് പ്രതിഷേധിച്ച ജോജു നടൻ ജോജു ജോര്ജും കോൺഗ്രസ് അണികളും തമ്മിലുണ്ടായ വിഷയം സമവായത്തിലെത്താതെ നീങ്ങുമ്പോൾ ഈ പ്രശ്നത്തിന്റെ അലയൊലികൾ താര സംഘടനായ അമ്മയിലും ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട് . സംഭവത്തിനിടെ കോൺഗ്രസ് നേതാക്കൾ നടന്‍ ജോജുവിനെ ആക്രമിച്ചിട്ടും ജോജുവിന്റെ കാര് തല്ലിത്തകർത്തിട്ടും താര സംഘടനയായ അമ്മ ഇടപെട്ടില്ല എന്ന വിമർശനവുമായി എംഎൽഎ കൂടിയായ താരം ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു .

അമ്മയിലെ ആരും ജോജു തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല. എന്തുകൊണ്ടാണ് സംഘടന മൗനം പാലിച്ചത്. അമ്മ ജനറല്‍ സെക്രട്ടറി ഇതിന് മറുപടി പറയണം. ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അമ്മ വൈസ് പ്രസിഡന്റ് കൂടിയായ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയാണ് കഴിഞ്ഞ ദിവസം വിമര്ശനമുന്നയിച്ചത് .

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവുമായ കെസി വേണുഗോപാലും പോലും ഈ സംഭവത്തെ അപലപിച്ചു. ‘അമ്മ’യുടെ പ്രതിനിധികള്‍ ഒന്നും മിണ്ടിയിട്ടില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ .

ജോജുവിന്പ വേണ്ടി നാവനക്കാതിരുന്ന ‘അമ്മ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്ശനങ്ങളാണ് ഗണേഷ് കുമാർ ഉന്നയിച്ചത് . സിനിമാ മേഖലയിൽ മുഴുവൻ പരസ്പരം കുശുമ്പാണെന്നും അതുകൊണ്ടാകും ഇതില്‍ ആരും അപലപിക്കാത്തതെന്നും ആരോപിച്ച ഗണേഷ് ഇക്കാര്യത്തില്‍ സംഘടനാ യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്നും പറഞ്ഞു .അതേസമയം താന്‍ തുടക്കത്തില്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നാണ് ഇടവേള ബാബു പ്രതികരിച്ചത് . ജോജുവിന്റെ വാഹനം പൊളിച്ചത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്നാണ് അമ്മ എക്‌സിക്യൂട്ടിവ് മെമ്ബര്‍ ബാബുരാജ് പറഞ്ഞത് എന്നും ഇടവേള ബാബു പറഞ്ഞു .
എന്നാല്‍ ഇടവേള ബാബുവിന്റെയും ബാബുരാജിന്റെയും ശബ്ദം പുറത്തു കേട്ടില്ല എന്നും ഒരു പക്ഷെ ഇവര്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടതായിരിക്കും എന്നും ഗണേഷ് കുമാർ പരിഹസിച്ചു . ഒരു സംഘടന എന്നനിലയില്‍ അതിലൊരംഗത്തിന് നേരെ ആക്രമണമുണ്ടാകുമ്ബോള്‍ പ്രതികരിക്കേണ്ടത് സാമാന്യ മര്യാദയാണെന്നും ഗണേഷ് പറഞ്ഞു .

ഇവിടെ ഗണേഷിന്റെ ഈ വാക്കുകളിൽ നിന്നും തന്നെ തുടങ്ങാം…
ഒരു സംഘടന എന്നനിലയില്‍ അതിലൊരംഗത്തിന് നേരെ ആക്രമണമുണ്ടാകുമ്ബോള്‍ പ്രതികരിക്കേണ്ടത് സാമാന്യ മര്യാദയാണ് . അതിപ്പോ സംഘടനയെന്നല്ല , മറ്റെന്തായാലും കൂട്ടത്തിലൊരുവന് ഒരു പ്രശനം വരുമ്പോൾ പ്രതികരിക്കേണ്ടതും സഹായിക്കേണ്ടതും നന്മയുള്ള മനുഷ്യന്റെ കടമ തന്നെയാണ് . പക്ഷെ ഇവിടെ ജോജു വിഷയത്തിൽ ഒരു വാക്കുകൊണ്ട് പോലും മിണ്ടാതിരുന്നത്‌ ശരിയല്ല പിന്നെന്തൊരു സംഘടനയാ .
നാളെ ഇതുപോലെ മറ്റൊരു അംഗത്തിന് പറ്റിയാലും മിണ്ടില്ലല്ലോ . അമ്മയെ പോലുള്ള ഒരു സംഘടനയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള അനങ്ങാപ്പാറ നയമല്ല.
ഗണേഷ് കുമാർ ഈ പറഞ്ഞതിൽ തന്നെ എല്ലാത്തിനുമുള്ള ഉത്തരവുമുണ്ടല്ലോ .. നാളെ ഇതുപോലെ മറ്റൊരു അംഗത്തിന് പറ്റിയാലും മിണ്ടില്ലല്ലോ.. അത് തന്നെയാണ് ഗണേശ് കുമാറിന്റെ വിമര്ശനങ്ങൾക്കുള്ള ഉത്തരവും.

ശ്രീമാൻ ഗണേഷ് കുമാർ മറന്നാലും ജനങ്ങൾ മറക്കാത്ത ഒരു കഥയുണ്ട് . പണ്ട് ഭാര്യയായിരുന്ന യാമിനി തങ്കച്ചിയുമായി താങ്കൾ ഉണ്ടാക്കിയ പൊല്ലാപ്പുകളും വഴക്കുകളും അവസാനം ഡിവോഴ്‌സുമെല്ലാം . കുടുംബ വഴക്കുകൾ എന്നതിനപ്പുറം ചാനലുകളിൽ വിഴുപ്പലക്കലുകൾ തകൃതിയായപ്പോൾ ഭാര്യ തള്ളി എന്നാരോപിച്ച് അടി കൊണ്ട് വീർത്ത് മുറിവുകളുള്ള മുഖവുമായി താങ്കൾ യാമിനിക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു . അന്ന് കേരളം മുഴുവൻ നിങ്ങളുടെ കുടുംബ വഴക്കുകൾ ചർച്ച ചെയ്തിട്ടും , ഞങ്ങളുടെ കൂട്ടത്തിലൊരാൾ തള്ളിയത് ശരിയായില്ല എന്ന് പറഞ്ഞ് ഇതേ അമ്മയിലെ ഏതെങ്കിലുമൊരു താരം വാ തുറന്നതായി പറയാമോ ?
ജോജു ജോർജൊക്കെ താങ്കൾ സിനിമാ മേഖലയിൽ എത്തി എത്രയോ വർഷങ്ങൾക്ക് ശേഷം കടന്നു വന്ന ആളാണ് . തല മൂത്തതാങ്കൾക്ക് തരാത്ത പിന്തുണ ജോജുവിന് കൊടുത്തില്ല എന്ന് പറഞ്ഞ് ഇപ്പോൾ കരയുന്നത് താങ്കളും . കഷ്ടമാണ് ഗണേഷ് സർ .

കഴിഞ്ഞ ദിവസമാണ് ജോജു ജോർജ് – കോൺഗ്രസ് വിഷയത്തിൽ അമ്മയുടെ മൗനത്തിൽ പ്രതികരിച്ച ഗണേഷ് കുമാർ രംഗത്തെത്തിയത് .
കൂട്ടത്തിൽ ഒരാൾ ആക്രമിയ്ക്കപ്പെടുമ്പോൾ സംഘടനയുടെ സെക്രട്ടറി എന്ന നിലയിൽ ഇടവേള ബാബു പ്രതികരിക്കാതിരുന്നത് മോശമായി പോയി എന്നായിരുന്നു ഗണേഷിന്റെ പ്രതികരണം . പ്രസിഡന്റ് ആയ മോഹൻ ലാലിന് പിന്നെ തിരക്കുകൾ ഉള്ള ആളാണ് . പക്ഷെ ഇടവേള ബാബുവിന് എന്ത് തിരക്കായിരുന്നു എന്നും ഗണേഷ് ചോദിച്ചിരുന്നു .
അതെങ്ങനാ സംഘടനാ ബോധമുള്ള ആരെങ്കിലും ആ സംഘടനയിലുണ്ടോ ? തലപ്പത്തിരിക്കുന്നവര്‍ മാറിയും തിരിഞ്ഞും പ്രസിഡന്റും സെക്രട്ടറിയുമാകുന്നവരല്ലേ . ഈ സ്ഥാനങ്ങള്‍ അവര്‍ക്കേ മാത്രം സംവരണം ചെയ്തു വച്ചേക്കുവായിരിക്കും .
ജോജുവിന്റെ പ്രശനത്തില്‍ രാഷ്ട്രീയമില്ല പൊതുജനത്തിന്റെ പ്രശനമാ . ആ പ്രശനം ജനശ്രദ്ധയില്‍ കൊണ്ടുവരുകമാത്രമേ ജോജു ചെയ്തുള്ളു . അല്ലാതെ ജോജു ഒരു രാഷ്ട്രീയക്കാരനല്ല . ഏതെങ്കിലും പാര്‍ട്ടിയോട് അനുഭാവമുണ്ടോയെന്നറിയില്ല എന്നും ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...