Connect with us

Hi, what are you looking for?

Exclusive

ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപാ നഷ്ടം, മുന്‍ മേയറെ ഉടന്‍ അറസ്റ്റ് ചെയ്യും

റോഡ് ഉപരോധനത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത സംഭവം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നു. നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോള്‍. റേഞ്ച് ഓവറിന്റെ പിന്നിലെ ഗ്ലാസാണ് തകര്‍ന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പിഡിപിപി ആക്ട് സെക്ഷന്‍ 5 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്. മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് അക്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തുവെന്നും എഫ്.ഐ.ആര്‍ പറയുന്നു.

അതേസമയം, നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. നടന്‍ ജോജു ജോര്‍ജിനെ അക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ടോണി ചമ്മിണിക്കെതിരെയും മറ്റ് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തത്.അക്രമത്തിന് നേതൃത്വം കൊടുത്തത് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണെന്നും നടന്‍ ജോജു ജോര്‍ജിനെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. തന്റെ കാറിന്റെ ചില്ല് തകര്‍ത്തത് കണ്ടാല്‍ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് ജോജു മൊഴി നല്‍കിയിരുന്നു.

എന്നാല്‍ തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റര്‍ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു. കോണ്‍ഗ്രസ് നടത്തിയ സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവര്‍ത്തകരോട് തട്ടിക്കയറിയ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മരട് പൊലീസ് വ്യക്തമാക്കി.

അതേസമയം, അന്‍പത് ലക്ഷം രൂപ മുടക്കിയ വണ്ടിയാണ് കോണ്‍ഗ്രസ്സിന്റെ ആളുകള്‍ തല്ലിപ്പൊളിച്ചതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍ പ്രതികരിച്ചു. ജോജു സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്തതാണ് ഈ നേട്ടങ്ങളെന്നും വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികള്‍ക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ലെന്നും അഖില്‍ പറയുന്നു. ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘ഒരു താത്വിക അവലോകനത്തിന്റെ’ സംവിധായകനാണ് അഖില്‍.

‘നിനക്ക് കാശുണ്ടായിട്ടാടാ’….ഇന്ന് കേട്ട ഒരു മഹത് വചനം ഇതാണ്. അതെ കാശുണ്ടായിട്ടാണ്.. കുറെ മനുഷ്യര്‍ കാശുണ്ടാക്കിയത് കൊണ്ടാണ് നിനക്കൊക്കെ സമരം ചെയ്യാന്‍ റോഡുണ്ടായത്. കുറെ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനും കിറ്റ് കൊടുക്കാനും സര്‍ക്കാരിന് കഴിയുന്നത്. അവരാരും ഒരു രാഷ്ട്രീയക്കാരനെയും പോലെ അഴിമതി കാണിച്ചിട്ടൊ ..ബക്കറ്റ് എടുത്ത് തെരുവില്‍ ഇറങ്ങിയിട്ടൊ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല കാശുണ്ടാക്കിയത്, സ്വന്തം കഴിവില്‍ വിശ്വസിച്ചു ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചു സ്വപ്രയത്നം കൊണ്ട് നേടി എടുത്തതാണ് പണം.

അപ്പോള്‍ അതിനെ ബഹുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുച്ഛിക്കരുത്.പാവപ്പെട്ടവന്‍ ഒരു മാസം പെട്രോള്‍-ഡീസല്‍ ആയി പരമാവധി 2000 ,3000 കളയുമ്പോള്‍ പണം ഉള്ളവന്‍ 20000,30000 കളയും. അതിന്റെ സിംഹ ഭാഗവും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നികുതി ആണ്..അവന്‍ കാശ് നികുതി ആയി നല്‍കുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെ ചലിക്കുന്നതെന്നും സംവിധായകന്‍ അഖില്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...