Connect with us

Hi, what are you looking for?

Exclusive

ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണം, ഹും, അത്രയ്ക്കായോ ജോജൂ, പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

ഇടപ്പള്ളി വൈറ്റില ബൈപാസില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പ്രതികരിച്ച നടന്‍ ജോജു ജോര്‍ജ്ജിനെതിരെ രംഗത്തെത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. അഹങ്കാരിയായ ജോജുജോജുവിനെ ഇനിയും വഴിതടയണം എന്നു തുടങ്ങി കോണ്‍ഗ്രസിനോട് ചില നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്രീജിത്ത്. അഹങ്കാരിയായ ജോജു ജോര്‍ജിനെതിരെ താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്നാണ് ശ്രീജിത്ത് പറയുന്നത്.

ഇന്ധനവില കുറയ്ക്കാന്‍ പാടില്ലെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും തുടര്‍ച്ചയായി നിര്‍ദ്ദേശിക്കുന്ന ജോജുവിനെ ഇനിയും വഴിതടയണം, ഇനിമേലില്‍ ജോജുവിന്റെ സിനിമകള്‍ താന്‍ കാണില്ലെന്ന് രാഹുല്‍ ഗാന്ധിജി പ്രഖ്യാപിക്കണം. ഗാന്ധിജിക്ക് സമയമില്ലെങ്കില്‍ വേണുഗോപാല്‍ജി പ്രഖ്യാപിച്ചാലും മതിയാകുമെന്നും ശ്രീജിത്ത് പരിഹസിക്കുന്നു. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമാധാനപരമായി ഇളക്കിമാറ്റിയവര്‍ക്ക് എതിരായ കേസ് പിന്‍വലിക്കണം. അവര്‍ക്ക് വാഹന സര്‍വീസ് സെന്ററില്‍ ജോലി നല്‍കണമെന്നും ശ്രീജിത്ത് പരിഹസിക്കുന്നു. ജോജു മദ്യപിക്കാറില്ലെങ്കില്‍ ആളിന് ദിവസേന വീട്ടില്‍ കുപ്പി എത്തിച്ചു കൊടുക്കാന്‍ ശ്രദ്ധിക്കണം. മുന്‍പ് പി ടി ഉഷയ്ക്ക് കാവിനിക്കര്‍ അയച്ചുകൊടുത്ത യൂത്തന്‍ ടീമിനെ ഇതിന്റെ ചുമതല ഏല്പിക്കണമെന്നും ശ്രീജിത്ത് പറയുന്നു.

മലയാളികളില്‍ നിന്നും മേലനങ്ങാതെ കൊള്ളയടിച്ച് പണമുണ്ടാക്കിയ ജോജുവിന്റെ സ്വത്ത് കണ്ടുകെട്ടണം.റോഡുകളുടെ ആധാരം മാഡംജിയുടെ പേരില്‍ ആയിരിക്കുന്നിടത്തോളം കാലം അത്തരം റോഡുകളില്‍ ജോജുവിന്റെ സഞ്ചാര സ്വാതന്ത്ര്യം നിരോധിക്കണം.ഹും, അത്രയ്ക്കായോ ജോജൂ എന്നും ശ്രീജിത്ത് പണിക്കര്‍ പരിഹസിക്കുന്നു. ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കാന്‍ ഈ ജനാധിപത്യ സമൂഹത്തില്‍ അവകാശമുണ്ട്. എന്നാല്‍ അത് സാധാരണക്കാരെ വഴിമുട്ടിച്ച് കൊണ്ടാകരുത്. നിങ്ങള്‍ പ്രതിഷേധിക്കേണ്ടത് കേരളസാര്‍ക്കാരിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയുമാണ്. ആ മന്ത്രിമാര്‍ പോകുന്നിടത്താണ് നിങ്ങള്‍ പ്രതിഷേധിക്കണ്ടതെന്നും ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...