Connect with us

Hi, what are you looking for?

Exclusive

വിജയരാഘവൻ പാർട്ടിയുടെ സ്റ്റെപ്പിനി തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്

20 വർഷത്തെ സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് കോൺ​ഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങിയ ചെറിയാൻ ഫിലിപ്പാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരം. കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയടോയെ സിപിഎമ്മിനെ നിരന്തരം രൂക്ഷമായി വിമർശിക്കുകയാണ് ചെറിയാൻ ഫിലിപ്പ്. പാർട്ടിക്കുള്ളിലെ കളികളും നേതാക്കൻമാരുടെ പ്രസ്താവനകൾക്കുള്ള മറുപടിയുമല്ലാം അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

ചെറിയാന്റെ കോൺ​ഗ്രസിലേക്കുള്ള തിരിച്ചു പോക്കിൽ വിമർശനം ഉന്നയിച്ച പാർട്ടിയുടെ കൺവീനർ വിജയരാഘവനെതിരെയും ചെറിയാൻ ഫിലിപ്പ് വിമർശനങ്ങൾ ഉന്നയിച്ചു. വിജയരാഘവന്‍ പാര്‍ട്ടിയുടെ സ്റ്റെപ്പിനിയാണെന്നായിരുന്നു ചെറിയാന്റെ പ്രതികരണം.
‘സി.പി.എമ്മിന്റെ ആക്‌ടിംഗ് സെക്രട്ടറി പറഞ്ഞത് ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്നു ഏകനായി മടങ്ങിയെന്നാണ്. പത്ത് പ്രവര്‍ത്തകരുമായി നടക്കുന്ന ആളല്ല താന്‍. കോണ്‍ഗ്രസില്‍ നിന്ന് എന്നോടൊപ്പം രാജി വച്ചവരുണ്ട്, പക്ഷേ അവര്‍ സി.പി.എമ്മില്‍ ചേര്‍ന്നില്ല. എന്നോട് ആത്മാര്‍ത്ഥമായി സ്നേഹമുള്ള ആളുകള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്നു’ എന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

‘എന്റെ പ്രവര്‍ത്തനം നിശബ്‌ദമായിരുന്നു. രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങള്‍ പലതും മൈക്കിന്റെ മുന്‍പില്‍ നടക്കുന്നതു മാത്രമല്ല. കരുണാകരന്‍ മത്സരിച്ച സമയത്ത് ഞാന്‍ പറഞ്ഞിരുന്നു ഞാന്‍ പറയാത്ത ഒരാളിനെ പോലും കാണരുതെന്ന്. അതുകൊണ്ടുകൂടിയാണ് അദ്ദേഹം ജയിച്ചത്. അത് ആരൊക്കെയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല. അതുപോലെ, സി.പി.എമ്മിലും ഞാന്‍ പല കാര്യങ്ങളും ചെയ്‌തിട്ടുണ്ട്. അത് പിണറായി വിജയനുമറിയാം. ഞാന്‍ ആരെയൊക്കെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ക്കറിയാം. അവര്‍ തന്നെയാണ് പറഞ്ഞത് നിങ്ങളോട് കാട്ടിയത് വഞ്ചനയാണെന്ന്. പിണറായി വിജയനെ സഹായിക്കണമെന്ന് പറഞ്ഞ് ഞാന്‍ പോയി കണ്ട വോട്ട് ബാങ്കുകളുണ്ട്, അവര്‍ പറഞ്ഞത് നിങ്ങള്‍ തിരിച്ച്‌ കോണ്‍ഗ്രസിലേക്ക് പോകണമെന്നാണ്’, ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

എ കെ ജി സെന്ററിൽ നടക്കുന്നത് എന്താണെന്ന് അറിയാമെന്നൊക്കെ ചെറിയാൻ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ അതൊന്നും ഇപ്പോൾ പുറത്ത് പറയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും ചെറിയാന്റെ തിരിച്ചു വരവോടെ പിണറായിയെ കൂച്ചു വിലങ്ങിട്ട് പൂട്ടാൻ തന്നെയാണഅ കോൺ​ഗ്രസിന്റെ തീരുമാനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...