Connect with us

Hi, what are you looking for?

Exclusive

അനിതാ പുല്ലയിലിന്റെ മൊഴിയെടുത്തു

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യുന്നതിനായി ക്രൈം ബ്രാഞ്ച് വനിതയ്ക്ക് നോട്ടീസ് അയച്ചിരുന്നു . എന്നാൽ ഇറ്റലിയിലായതിനാല്‍ ഉടന്‍ നാട്ടിലേക്ക് വരാനാകില്ലെന്ന് അനിത പുല്ലായില്‍ അറിയിച്ചതിനെ തുടർന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ്​ അനിതയുടെ മൊഴിയെടുത്തത്​.

മോൺസണുമായി തനിക് ബന്ധമുണ്ടായിരുന്നതായും മൊണ്സാന്റെ വീട്ടിൽ താമസിച്ചിരുന്നതായുമെല്ലാം അനിത അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച്‌ തനിക്ക് അറിയില്ലായിരുന്നു എന്നും വൈകിയാണ് തൻ എല്ലാം മനസിലാകുന്നതെന്നുമാണ് അനിതയുടെ വാദം .
സമ്ബന്നരായ നിരവധി പ്രവാസികളെ അനിത മോന്‍സന് പരിചയപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ ഒട്ടേറെപ്പേരെ മോന്‍സണ്‍ ഇതിന്റെ പേരില്‍ കബളിപ്പിക്കുകയും പണം തട്ടുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.മോന്‍സനെ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് അനിത ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞിരുന്നു. മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച്‌ സുഹൃത്തായ അനിതയ്ക്ക് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും അജി മൊഴി നല്‍കിയിരുന്നു.

മൊൺസാണ് മാവുങ്കളുമായി ബന്ധപ്പെട്ട പല തട്ടിപ്പുകളുടെയും കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ട് വരാൻ അനിതയുടെ മൊഴി സഹായകമാവുമെന്നു തന്നെയാണ് പുറത്തു വരുന്ന വിവരം .
മോൺസന്റെ തട്ടിപ്പുകളിൽ ആണിതെയും പങ്കാളിയായിരുന്നു എന്ന തരത്തിലാണ് ഇത് വരെ പുറത്തു വരുന്ന വാർത്തകൾ . അനിതയുടെ ഉന്നത ബന്ധങ്ങളും , ഉന്നതരെ മോൺസണിലേക്ക് എത്തിച്ചിരുന്നത് താനാണെന്ന അനിതയുടെ വെളിപ്പെടുത്തലുമെല്ലാം അനിതയെയും ഈ കേസിൽ പ്രതിചേർക്കാനുള്ള സാധ്യതകൾ കൂട്ടുന്നവയാണ്.

സൈബര്‍ പൊലീസ്​ സംഘടിപ്പിച്ച കൊക്കൂണ്‍ ഫെസ്റ്റിലെ അനിതാ പുല്ലയിലിന്റെ സാന്നിദ്ധ്യം ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു .
എന്നാൽ രെജിസ്റ്ററിൽ അനിതാ പുല്ലയിലിന്റെ പേരില്ല എന്നും അനിത പങ്കെടുത്തോ എന്ന് തനിക്കറിയില്ല എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം . എന്നാലിപ്പോൾ സൈബർ പോലീസിന്റെ കൊക്കൂൺ ഫെസ്റ്റിൽ താൻ പങ്കെടുത്തിരുന്നു എന്ന് അനിത പുല്ലയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക്നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു . ഇതോടെ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം കാലമായിരുന്നു എന്ന് തെളിയുകയാണ്. മാത്രമല്ല ഇത്രയും ആധികാരികതയുള്ള ഒരു മീറ്റിംഗിൽ അതുമായി യാതൊരു ബന്ധവുമില്ലാത്ത അനിത പങ്കെടുത്തത് എന്തിനായിരുന്നു എന്ന ചോദ്യവും ഉയരുന്നു .

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്താന്‍ അനിതയുടെ ഉന്നതബന്ധം ഉപയോഗിചിരുന്നോ ? മോന്‍സന്റെ സാമ്ബത്തിക ഇടപാടുകളില്‍ അനിതയുടെ പങ്ക് ? എന്നിവയായിരുന്നു പ്രധാനമായും ചോദ്യം ചെയ്യലിൽ വിഷയങ്ങൾ .
ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക്​ ക്രൈംബ്രാഞ്ച് ഇപ്പോള്‍ വിളിച്ചുവരുത്തില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അനിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മോന്‍സനെ ക്രൈംബ്രാഞ്ച്​ വിശദമായി വീണ്ടും ചോദ്യം ചെയ്യും. ഇതില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാവും അനിതയെ വിളിച്ചു വരു​ത്തണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് ലഭിക്കുന്ന സൂചന.

മോന്‍സണുമായി ബന്ധമുണ്ടായിരുന്ന കാലത്ത് തട്ടിപ്പിനെ കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നാനിലപാടിൽ ഉറച്ച് നിൽക്കുകയാണ് അനിത . പിന്നീട് ചില കാര്യങ്ങളില്‍മോൺസണുമായി തെറ്റി. ഇതിനു ശേഷമാണ് തട്ടിപ്പുകളെ കുറിച്ച്‌ അറിഞ്ഞതെന്നുമാണ് അനിത ക്രൈംബ്രാഞ്ചിനെ അറിയിച്ചത് .
എന്നാല്‍ അനിതയുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...