Connect with us

Hi, what are you looking for?

Exclusive

എന്റെ മരണത്തിനു ഉത്തരവാദി പിണറായി വിജയൻ , യുവാവിന്റെ ആത്മാഹത്യാ കുറിപ്പ്

പിണറായി സർക്കാരിന്റെ ദുര്ഭരണത്തിന്റെ ആറാം വർഷം കടക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം കുത്തനെ കയറുകയാണ് . കേരളത്തിന്റെ കപ്പിത്താൻ ജനങ്ങളുടെ കിറ്റ് വിജയനായി മാറി എന്നത് മാത്രമാണ് ആകെ വന്ന മാറ്റം. കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനും യാതൊരു വിധ മാറ്റങ്ങളും ഉണ്ടായില്ല എന്ന് സാരം.

കോവിഡ് മഹാമാരി ജനങ്ങളെ നട്ടം തിരിച്ചപ്പോഴും ഒരു കിറ്റും കുറെ വാഗ്ദാനങ്ങളും മാത്രം നൽകി ഭരണം പിടിച്ച പിണറായി ദൈവം കൊറോണ കാലത്തെ ജനങ്ങളുടെ ദുരിതാവസ്ഥ മനസിലാക്കിയ രീതിയും അവലംബിച്ച കോവിഡ് പ്രതിരോധ മാര്ഗങ്ങളും അങ്ങേയറ്റം ബുദ്ധിശൂന്യമായിരുന്നു . ഇത് തെളിയിക്കുന്നതാണ് ഈ മഹാമാരിയിൽ കടക്കെണിയിൽ പെട്ട് ജീവിതം അവസാനിപ്പിച്ചവരുടെ കണക്കുകൾ.

അതിൽ ഒടുവിലത്തേതായി പുറത്തു വന്നിരിക്കുന്ന ചിങ്ങവനത്തുകാരന്‍ സരിന്‍ മോഹന്റെ ആത്മഹത്യ പിണറായി സർക്കാരിനും പിണറായിയുടെ പോലീസിനുമുള്ള താക്കീത് കൂടിയാണ്. ആത്മഹത്യയ്ക്ക് മുന്നോടിയായി സരിൻ പങ്കു വെച്ച ആത്മഹത്യാ കുറിപ്പിലെ വരികൾ വായിക്കുമ്പോഴെങ്കിലും മുഖ്യമന്ത്രിക്ക് ലേശം ഉളുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ല . എങ്കിലും അവസാന നിമിഷത്തിലും ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ സരിന്റെ വാക്കുകൾ കേരളാ പൊലീസിലെ ചില വമ്പന്മാരെക്കൂടി ഉന്നം വെച്ച് കൊണ്ടുള്ളതാണ്.

എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു. ആത്മഹത്യാ കുറിപ്പ് എഫ് ബിയില്‍ ഇട്ട് തീവണ്ടിക്ക് മുമ്ബില്‍ ചാടിമരണം; ചിങ്ങവനത്തുകാരന്‍ സരിന്‍ മോഹന്‍ ജീവനൊടുക്കുമ്ബോള്‍

മുട്ടാന്‍ വന്നാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും-എന്ന് പോസ്റ്റിട്ട ചിങ്ങവനത്തുകാരൻ സരിന്‍ മോഹന്‍ ആത്മഹത്യ ചെയ്യാൻ മാത്രം ഭീരുവായി പോയി എന്നത് നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല . എല്ലാ പ്രതിസന്ധികളിലും ചിരിച്ചു കൊണ്ട് പിടിച്ചു നിന്ന സരിൻ കോവിഡ് എല്ലാം തകര്‍ത്ത വേദനയില്‍ ഒരു പോസ്റ്റിട്ടു. അതിന് ശേഷം പോസ്റ്റില്‍ പറയുന്നത് പോലെ ആത്മഹത്യയും. കടം കേറി മുടിഞ്ഞ് സരിന്‍ ജീവനൊടുക്കുമ്ബോള്‍ ചര്‍ച്ചയാകുന്നത് തൊട്ടു മുമ്ബ് ഇട്ട പോസ്റ്റാണ്.

ചിങ്ങവനത്തുകാരനായ സരിന്‍ മോഹന്‍ അതിന്റെ തൊട്ടടുത്തുള്ള റെയില്‍വേ പാളത്തിലാണ് ആത്മഹത്യ ചെയ്തത്. തീവണ്ടിക്ക് മുമ്ബില്‍ ചാടുകയായിരുന്നു. ഇതിന് നിമിഷങ്ങള്‍ക്ക് മുമ്ബാണ് തന്റെ കഥ വിവരിച്ചുള്ള ആത്മഹത്യാ കുറിപ്പ് ഫെയ്‌സ് ബുക്കില്‍ ഇട്ടത്. ഈ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്-ഇതാണ് സരിന്റെ ആത്മഹത്യാ കുറിപ്പിലെ അഭ്യർഥന.

എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ് . എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹയിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക-എന്നായിരുന്നു അഭ്യര്‍ത്ഥന. ഭാര്യയുടെ അക്കൗണ്ട് നമ്ബറും ഈ പോസ്റ്റിനോടൊപ്പം സരിൻ പങ്കു വെയ്ക്കുന്നു .

എന്നാൽ ഇതിൽ ഏറ്റവും കുറിക്കു കൊള്ളുന്ന ഒരു വരിയുണ്ട്.
എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഉണ്ട് എന്ന് . ഈ വാരി ഇദ്ദേഹം കുറിക്കാൻ കാരണമായ സംഭവം പലർക്കും അറിയാമെന്നു കരുതുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈൽ ഫോൺ ഇൻക്വസ്‌റ് ചെയ്യാനെത്തിയ പോലീസുദ്യോഗസ്ഥൻ മോഷ്ടിച്ച സംഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ഏറെ ചർച്ചാ വിഷയമായതാണ്. കേരളാ പോലീസിന്റെ ആകെ മാനം കെടുത്തുന്ന ഈ സംഭവം ആസ്പദമാക്കിയാണ് സരിൻ തന്റെ മരണത്തിന് മുന്നോടിയായി പങ്കു വെച്ച കുറിപ്പിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് .
കേരളാ പോലീസിന്റെ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ് ജനങ്ങൾ സർക്കാരിനെ വിലയിരുത്തുന്നത് എന്ന പിണറായി വിജയൻറെ വാക്കുകളും ഈ പോലീസുകാരന്റെ പ്രവർത്തിയും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത് . ആഭ്യന്തര മന്ത്രി കൂടിയായ പിണറായി സഖാവിനുള്ള മറുപടി കൂടിയാണ് സരിൻ എന്ന ഈ ചെറുപ്പക്കാരന്റെ മരണം .

കൂടാതെ ഇപ്പോഴും നിറപുഞ്ചിരിയോടെ ജീവിതത്തെ തമാശയാക്കിയ സരിൻ തന്റെ അവസാന പോസ്റ്റിലും നർമം ചാലിച്ച് സങ്കടങ്ങൾ പറഞ്ഞു തീർത്തു. അറിഞ്ഞിരുന്നേല്‍ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു എന്നും സരിൻ ആ കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഈ പോസ്റ്റ് ഇട്ടത്.

സരിന്‍ മോഹന്‍ ആത്മഹത്യയ്ക്ക് മുൻപ് ഇട്ട പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

6 മാസം മുന്‍പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ ആയിരുന്നു എന്റെ . അശാസ്ത്രീയമായ ലോക് ഡൌൺ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു.

ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലില്‍ ക്യൂ നിന്നാല്‍ കൊറോണ പിടിക്കും

ബസ്സില്‍ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലില്‍ ഇരുന്നാല്‍ കൊറോണ പിടിക്കും

ഷോപ്പിങ് മാളില്‍ ഒരുമിച്ചു കൂടി നിക്കാം.കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിക്കാം ,ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലില്‍ ഇരിക്കാന്‍ പറ്റില്ല
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം കൊറോണ പിടിക്കില്ല
ഇങ്ങനെ പോകുന്നു തീരുമാനങ്ങള്. എല്ലാം തകര്‍ന്നപ്പോള്‍ ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി ബ്ലെയ്ഡുകാരുടെ ഭീഷണി. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാദ്ധ്യതകള്‍
ഇനി നോക്കിയിട്ടും കാര്യം ഇല്ല.
എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്
.എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാന്‍
എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു
സഹയിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക????
സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനിയും ജീവ്ക്കണം ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്.

സരിൻ എന്ന യുവാവിന്റെ മരണത്തിനു യദാർത്ഥ ഉത്തരവാദി അദ്ദേഹം പറഞ്ഞത് പോലെ തന്നെ നമ്മുടെ സർക്കാർ ആണ് . പിണറായി വിജയൻറെ ദുര്ഭരണത്തിന്റെ രക്ത സാക്ഷിയാണ് സരിൻ എന്ന ഈ ചെറുപ്പക്കാരൻ. ഈ മരണത്തിന് കണക്കു പറയാതെ മുഖ്യമന്ത്രി കസേരയിൽ തുടരാൻ കഴിയില്ല സഖാവേ,,,

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...