Connect with us

Hi, what are you looking for?

Exclusive

ബലാത്സം​ഗക്കേസിൽ ഭീഷണി, കാപ്പിത്തോട്ടം നടത്തിപ്പ് മോൻസനെതിരെ പരാതികൾ കൂടുന്നു

പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതൽ കള്ളക്കളികൾ പുറത്ത് വരികയാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചതായി ആണ് പുതിയ പരാതി. ആലുപ്പുഴയിലെ ശരത്തിനെതിരായ ബലാത്സംഗം പരാതി പിൻവലിക്കാനായിരുന്നു മോൻസന്റെ ഭീഷണി. മോൻസൻ മാവുങ്കലിൻറെ ബിസിനസ് പങ്കാളിയാണ് ശരത്തിൻറെ കുടുംബം.

ഹണിട്രാപ്പിൽ കുടുക്കുമെന്നായിരുന്നു മോൻസന്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച്‌ കുടുംബത്തെ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നു. നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മോൻസൻ പറഞ്ഞു. പെൺകുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകൾ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിൻവലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടർന്നു. പൊലീസിൽ നൽകിയ പരാതികൾ അപ്പപ്പോൾ മോൻസന് ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. മോൻസൻ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച്‌ അട്ടിമറിച്ചെന്നും ആരോപണമുണ്ട്.

പോലീസിൽ നൽകിയ പരാതികൾ അപ്പപ്പോൾ മോൻസന് ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ച് പിടിയിലായതിന് പിന്നാലെ കൂടുതൽ കള്ളക്കളികൾ പുറത്ത് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. മോൻസന്റെ തട്ടിപ്പിന് പോലീസ് ഒത്താശ ചെയ്തതിന് കൂടുതൽ തെളിവുകളും പുറത്തെത്തിയിട്ടുണ്ട്. സിനിമ രം​ഗത്തെ പ്രമുഖരും രാഷ്ട്രീയക്കാരും വ്യാവസായിക പ്രമുഖരുമെല്ലാം മോൻസന്റെ വല കുടുങ്ങിയിട്ടുണ്ട്.

വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസന്റെ തട്ടിപ്പിന് ഇരായായ പലരും പരാതി പുറത്തുപറയാൻ തയ്യാറായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിൽ നിരവധി വ്യാജ രേഖകൾ മോൻസനിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോൻസൺ വ്യാജമായി നിർമിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച്‌ വരുകയാണ്.

അതിനിടെ വയനാട്ടിൽ കാപ്പിത്തോട്ടം പാട്ടത്തിനെടുത്ത് നൽകാമെന്ന പേരിൽ 1.62 കോടി തട്ടിയ കേസിലും ക്രൈംബ്രാഞ്ച് മോൻസനിന്റെ അറസ്റ്റ് രേഖപ്പടുത്തി. മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയിൽ നിന്നാണ് പണം വാങ്ങിയത്.

ഇതിനിടെ മോൻസണിന്റെ കലൂരിലേയും ചേർത്തലയിലേയും വീട്ടിൽ പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് സംസ്ഥാന പോലീസിലെ ഉന്നതർ ഇടപെട്ടാണെന്ന നിർണായക വിവരവും പുറത്തുവരുന്നുണ്ട്. 2019 ജൂണിൽ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസനിന്റെ രണ്ട് വീടുകളിലും ബീറ്റ് ബോക്സ് സ്ഥാപിച്ചതെന്നാണ് വിവരം.

അപൂർവ പുരാവസ്തുക്കൾ വില്പനയായ വകയിൽ വിദേശങ്ങളിൽ നിന്ന് 2. 62 ലക്ഷം കോടി രൂപ യുഎഇയിൽ നിന്നും ലഭിക്കാനുണ്ടെന്നും ഇത് കേന്ദ്ര ഏജൻസികൾ ഇതു തടഞ്ഞുവച്ചിരിക്കുകയാണെന്നും മറ്റും ധരിപ്പിച്ച ശേഷം കേസ് നടത്തിപ്പിന് രണ്ട് കോടി രൂപ ഉടൻ കിട്ടിയാൽ കൊള്ളാമെന്നും പറഞ്ഞു. പണം കിട്ടുന്നതോടെ 50 കോടി രൂപ പലിശരഹിതവായ്പയായി നൽകാമെന്നും വാഗ്ദാനം നൽകിയാണ് മോൻസൻ തട്ടിപ്പ് നടത്തിയിരുന്നത് എന്ന് ആസൂത്രിത തട്ടിപ്പിന് ഇരയായ കൊടിയത്തൂരിലെ പ്രവാസി വ്യവസായി യാക്കൂബ് പുറായിൽ പറയുന്നു..

പണം കൈമാറുമ മുമ്പ് മോൻസന്റെ വീട്ടിലെത്തിയപ്പോൾ സംശയങ്ങളെല്ലാം മാറി. വീടിന്റെ വലിപ്പവും പുരാവസ്തു ശേഖരവുമെല്ലാം കണ്ടതോടെ ഇയാൾ കോടീശ്വരൻ തന്നെയെന്നു ഉറപ്പിച്ചു. ആരെയും വശത്താക്കാനാവുന്ന ആ വാക്സാമർത്ഥ്യത്തിൽ വീണുപോയി. വീട്ടിൽ വെച്ചുതന്നെയാണ് ആദ്യം പണം കൈമാറിയത് എന്നും യാക്കുബ് വ്യക്തമാക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...