Connect with us

Hi, what are you looking for?

Exclusive

ഓടാത്ത കാറുകൾ, കളിത്തോക്കുകളും എല്ലാം വെറും മായ, ചോദ്യം ചെയ്യലിൽ തത്തപറയും പോലെ മോൻസൺ

പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി കോടികള്‍ ത​ട്ടി​യ മോന്‍സണ്‍ മാവുങ്കലിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡി.​ഐ.​ജി മു​ത​ല്‍ അ​സി. ക​മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഇതിനോടകം വന്നിരുന്നു. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റുചെയ്യാന്‍ ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ അമ്പരപ്പിക്കുന്നതായിരുന്നു വീട്ടിലെ സൗകര്യങ്ങള്‍.

അത്യാധുനിക ആഡംബര കാറായ പോര്‍ഷെ മുതല്‍ 30-ഓളം കാറുകള്‍ ആണ് ഇയാള്‍ക്കുള്ളത്. വിലകൂടിയ മുന്തിയ ഇനം നായ്ക്കള്‍ വീടിനു മുറ്റത്തെ കൂട്ടിലുണ്ട്. കാവലിന് നിറതോക്കും പിടിച്ച്‌ കറുത്ത വസ്ത്രം ധരിച്ച അജാനുബാഹുവായ അംഗരക്ഷകര്‍. എന്നാല്‍ ചോദ്യം ചെയ്യലില്‍ തത്ത പറയുന്നത് പോലെ പറഞ്ഞ മോന്‍സണ്‍ ‘ഈ കണ്ടതെല്ലാം മായ’ ആണെന്ന് വെളിപ്പെടുത്തി.

ആഡംബര വാഹങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്നും കേടായ ഈ വാഹനങ്ങള്‍ കുറഞ്ഞ തുകയ്ക്ക് വാങ്ങി പെയിന്റൊക്കെ അടിച്ച്‌ താന്‍ പണക്കാരനാണെന്ന് നാട്ടുകാരെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താന്‍ ചെയ്തതാണെന്ന് ഇയാള്‍ സമ്മതിച്ചു. അജാനുബാഹുവായ അംഗരക്ഷകരുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അവരുടെ കയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നു. മോന്‍സനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍ സെക്യൂരിറ്റിക്ക് നിന്ന ഇവര്‍ മതില്‍ ചാടി ഓടിരക്ഷപെടുകയായിരുന്നു.

നിരവധി പ്രമുഖരുമായി ബന്ധമുണ്ടെന്നാണ് മോന്‍സണ്‍ പറയുന്നത്. ​മു​ന്‍​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ലോ​ക്നാ​ഥ് ​ബെ​ഹ്റ​യ​ട​ക്കം​ ​ത​ന്റെ​ ​വീ​ട്ടി​ല്‍​ ​വ​ന്ന് ​പു​രാ​വ​സ്തു​ക്ക​ള്‍​ ​ക​ണ്ടു​വെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട് ​വീ​ഡി​യോ​യും​ ​ചി​ത്ര​ങ്ങ​ളും​ ​ഫേ​സ്ബു​ക്കി​ല്‍​ ​പോ​സ്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​സേ​ന​യി​ലെ​ ​മു​തി​ര്‍​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍,​ ​അ​സി.​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ര്‍​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​പ്പേ​ര്‍​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ലെ​ ​നി​ത്യ​ ​സ​ന്ദ​ര്‍​ശ​ക​രാ​ണെ​ന്ന് ​പ​രാ​തി​യി​ലു​ണ്ട്.​ ​

ദുരൂഹതകള്‍ നിറഞ്ഞതാണ് ഇയാളുടെ സ്വകാര്യ ജീവിതം. സാധാരണ കുടുംബത്തില്‍ ജനിച്ച ഇയാള്‍ പിന്നീട് സ്ഥലംവിട്ടു. കോടീശ്വരനായി തിരിച്ചുവന്നു. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപികയായ കന്യാസ്ത്രിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഒ​റ്റ​നോ​ട്ട​ത്തി​ല്‍​ ​മ്യൂ​സി​യ​മെ​ന്ന് ​തോ​ന്നി​പ്പി​ക്കും​ ​വി​ധം​ ​പു​രാ​വ​സ്തു​ക്ക​ളു​ടെ​ ​ശേ​ഖ​രം​ ​നി​റ​ഞ്ഞ​താ​ണ് ​ക​ലൂ​രി​ലെ​ ​വീ​ട്.​ ​ഇ​തി​ല്‍​ ​പ​ല​തും​ ​സി​നി​മാ​ ​ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ​വാ​ട​ക​യ്ക്ക് ​കൊ​ടു​ത്തി​രു​ന്നു.​ ​ഇങ്ങനെ സെലിബ്രിറ്റികളുമായി അടുപ്പം സ്ഥാപിച്ചു.

മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഇയാളുടെ വീട്ടിലെ സന്ദര്‍ശകനായിരുന്നുവെന്നും കെ സുധാകരന്‍ ഇയാളുടെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ഉന്നതരെ ഇടനിലക്കാരാക്കിയാണ് മോന്‍സണ്‍ മാവുങ്കല്‍ പണം തട്ടിയിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ 10 ദിവസത്തോളം മോന്‍സണിന്റെ വീട്ടില്‍ താമസിച്ച്‌ ചികിത്സ നടത്തിയിരുന്നു. ഡെര്‍മറ്റോളജിസ്റ്റ് എന്ന പേരിലും മോന്‍സണ്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതിക്കാരന്‍ അനൂപ് 25 ലക്ഷം കൈമാറിയത് കെ സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് ആരോപണമുണ്ടെന്ന് മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ പല കാര്യങ്ങളിലും സുധാകരനെ ഇയാള്‍ ഇടപെടുവിച്ചെന്നും പരാതിക്കാര്‍ വെളിപ്പെടുത്തിയതായി ചാനല്‍ പറയുന്നു.

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി മോന്‍സണ്‍ മാവുങ്കല്‍ 10 കോടിയോളം തട്ടിയെടുത്തെന്നാണ് പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസ്സങ്ങളുള്ളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...