Connect with us

Hi, what are you looking for?

Exclusive

അഫ്ഗാനും തീവ്രവാദവും മുഖ്യ അജണ്ട, മോഡി അമേരിക്കയിൽ, ഉറ്റുനോക്കി ലോകം


ഏതൊരു ഇന്ത്യൻ നേതാവിന് ലഭിക്കുന്നതിനേക്കാൾ ഒരുപാട് അധികം ആരാധനയും സ്നേഹവും ലഭിക്കുന്ന ആൾ ആണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഏതു വിദേശ രാജ്യത്തു പോയാലും അവിടെയുള്ള ഇന്ത്യക്കാർ ജാതി മത ഭേദമെന്യേ കാത്തു നിൽക്കും മോദിയെ, തന്റെ രാജ്യത്തെ നയിക്കുന്ന ലോക നേതാവിനെ ഒരുവട്ടം കാണുന്നതിന്, ഇന്ന് മോഡി അമേരിക്കയും എത്തിച്ചേർന്നു , വളരെ കാലങ്ങൾക്കു ശേഷം അമേരിക്ക സന്ദർശിക്കുന്നു എന്ന സവിശേഷതയും ഒപ്പം ജോ ബൈഡനുമായുള്ള അമേരിക്കയിലെ ആദ്യ സന്ദർശനം എന്ന സവിശേഷതയും ഈ കൂടിക്കാഴ്ചക്ക് ഉണ്ട്, പതിവുപോലെ ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. അമേരിക്കൻ സന്ദർശനത്തിന് വാഷിംഗ്ടൺ ഡിസിയിലെത്തിയ പ്രധാനമന്ത്രിയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു പ്രവാസി സമൂഹം. നരേന്ദ്രമോദിയുടെ പേര് ആർത്തുവിളിച്ചും ത്രിവർണപതാക വീശിയും വാഷിംഗ്ടൺ ഡിസിയെ അൽപനേരം ഭാരതമാക്കി മാറ്റിയെടുത്തു ഇവിടെയുള്ള ഭാരതീയർ , ഇത്തവണത്തെ മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തികച്ചും മറ്റു വലിയ ഉദ്ദേശങ്ങളും സവിശേഷതകളും ഉണ്ട്, വാഷിംഗ്താൻ ഡി സി യിൽ എത്തിയ മോഡി ഔദ്യോഗിക സ്വീകരണത്തിന് ശേഷം നേരെ പോയത് വശങ്ങളിൽ കാത്തു നിന്നിരുന്ന ഇന്ത്യൻ വശശജരുടെ അടുത്തേക്ക് ആണ്, കോവിഡ് പ്രതിരോധം വകവെക്കാതെ നേരിട്ട് ഹസ്തദാനം നൽകിയാണ് മോഡി അവരുടെ നേതാവായിമാറിയത്. ത്രിവർണ്ണ പതാക വീശിയും ഒരുമിച്ച് മോദി ആരവം മുഴക്കിയും അവർ പ്രധാനമന്ത്രിയോടുളള സ്നേഹം പ്രകടിപ്പിച്ചു.

ഇടയ്‌ക്ക് കാറിൽ നിന്നിറങ്ങിയും അദ്ദേഹം ജനക്കൂട്ടത്തിന് അടുത്തെത്തി. പുഞ്ചിരിയോടെ അവരുമായി സംസാരിക്കാനും കൈകൊടുക്കാനും തയ്യാറായി. പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങൾ എടുക്കാനും പതിവുപോലെ തിരക്കായിരുന്നു. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ രാജ്യത്തിന്റെ സമ്പത്താണ് എന്നായിരുന്നു ഈ സ്നേഹത്തെക്കുറിച്ച് ട്വിറ്ററിൽ പ്രധാനമന്ത്രി കുറിച്ചത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ വേറിട്ട് നിൽക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

2014 ൽ അധികാരത്തിലേറിയതിന് ശേഷം എഴാം തവണയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. അഫ്ഗാൻ വിഷയം ഉൾപ്പെടെ ഇത്തവണത്തെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധാന്യവും ഏറെയാണ്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിൽ അദ്ദേഹം പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽകുറിച്ചത് ഇങ്ങനെയാണ് :ന്നാരംഭിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനം പലകാരണങ്ങള്‍ കൊണ്ടും അതീവപ്രാധാന്യമുള്ളതാണ്..
കോവിഡാനന്തര ലോകഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് നിര്‍വചിക്കപ്പെടുന്ന ചര്‍ച്ചകളും കൂടിക്കാഴ്ചകളുമാണ് അദ്ദേഹം നടത്തുക..
യുഎസുമായും ക്വാഡ് കൂട്ടായ്മയിലെ മറ്റംഗങ്ങളായ ജപ്പാനും ഓസ്ട്രേലിയയുമായും തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് മുഖ്യം.
കോവിഡ് മഹാമാരിയെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നതിനുള്ള കൂട്ടായ ചിന്തകള്‍ യു.എന്‍ പൊതുസഭയിലുണ്ടാകും…
കാലാവസ്ഥാ വ്യതിയാനം എന്ന വലിയ വെല്ലുവിളിയെ നേരിടാനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വയ്ക്കും..
എല്ലാറ്റിലുമുപരി, ദക്ഷിണേഷ്യയെ ആശങ്കയിലാഴ്ത്തുന്ന ആഗോള തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കുന്നതിന് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലും ഈ സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യമാണ് . , അതെ ഈ സന്ദർശനത്തിന്റെ മുഖ്യ വിഷയം അഫ്ഗാനിസ്ഥാനിലെ താലിബാൻ തീവ്രവാദം വിതക്കുന്ന അപകടങ്ങളും നാളത്തെ ലോകത്തിനു അവർ ഏതു തരത്തിൽ ഭീഷണിയാകും എന്നത് തന്നെ ആയിരിക്കും, പ്രത്യേകിച്ചും യു എന്നിൽ അംഗൻത്വാ ആവശ്യം അഫ്ഗാൻ താലിബാൻ ഉന്നയിച്ചു കഴിഞ്ഞ ഈ സാഹചര്യത്തിൽ തൊട്ടടുത്ത വൻ ശക്തിയായ ഇന്ത്യ എന്ത് പറയും എന്ന് കാതോർക്കുകയാണ് ലോക രാജ്യങ്ങൾ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...