Connect with us

Hi, what are you looking for?

Exclusive

അടിച്ചു പഴുത്താൽ സൗന്ദര്യം വർധിക്കില്ലേ ? ഇ പി ജയരാജന്റെ ദീർഘ വീക്ഷണത്തിന് കൊടുക്കാം അടി(കൈ )

മുഹമ്മദലിയെ കേരളത്തിന്റെ സ്വന്തമാക്കാൻ ശ്രമിച്ച ,സ്വന്തം നാടിനോട് പ്രതിബദ്ധത ഉണ്ടായിരുന്ന മന്ത്രിയായിരുന്നു ഇ പി ജയരാജൻ,സംശയമുണ്ടോ ? എത്ര തന്നെ കുറ്റപ്പെടുത്തിയാലും അദ്ദേഹത്തിന്റെ നാടിനോടുള്ള അതീവ താൽപ്പര്യവും പ്രതിബദ്ധതയും ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ് , അതിലും ഉപരിയായി അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം, എത്ര വലിയ ജ്യോതിഷിക്ക് പോലും ഉള്ളതിനേക്കാൾ ഉയർന്ന ദീർഘ വീക്ഷണം ആയിരുന്നു ജയരാജന് എന്ന് ഇപ്പോൾ മനസ്സിലായില്ലേ സംഘികളെ, അല്ലെങ്കിൽ കൊങ്ങികളെ ? ഇനി എന്ത് പറയാൻ ഉണ്ട് നിങ്ങള്ക്ക് ? അല്ലെങ്കിൽ നിങ്ങൾക്ക് ആർക്കെങ്കിലും ഇതുപോലൊരു ദീർഘ വീക്ഷണം ഉണ്ടോ ? അല്ലെങ്കിൽ ഉള്ള ഒരാളെ കാണിച്ചുതരാൻ കഴിയുമോ ? വെല്ലു വിളിക്കുകയാണ് , സാധിക്കില്ല, ഇന്നത്തെ കേരളം എന്താകണം, സർക്കാർ ആരായിരിക്കണം, അവർ എന്ത് തീരുമാനം എടുക്കണം എന്നെല്ലാം 12 വര്ഷം മുൻപേ തന്റെ അകക്കണ്ണ് കൊണ്ട് കണ്ടറിഞ്ഞ ആളായിരുന്നു കേരളത്തിന്റെ മുഹമ്മദാലി എന്ന് വിശ്വപ്രശസ്തമായ ഇ പി ജയരാജൻ, സംശയം ഉണ്ടോ ? അദ്ദേഹത്തിന്റെ മൂന്നാം കണ്ണിൽ നിന്നും പൊട്ടി പുറപ്പെട്ട ഒരു പ്രസ്താവന , അല്ലെങ്കിൽ ഭാവി പ്രവചനം എന്ന് പറയാം, അത് ഞാൻ വായിക്കാം


മദ്യപാനം ആഹാരത്തിന്റെ ഭാഗമാക്കണം , അല്ലാതെ ഒളിഞ്ഞും തെളിഞ്ഞും തലയിൽ മുണ്ഡിറ്റുമാണ് പലരും മദ്യഷാപ്പിൽ പോകുന്നത്, അത് മാറണം, അതിനു മദ്യപാനം ആഹാരത്തിന്റെ ഭാഗമായി മാറണം, ഇതാണ് അദ്ദേഹം 12 വര്ഷം മുന്നേ തന്റെ ജ്യോതിഷ ഫല പ്രവചനത്തിൽ പറഞ്ഞത്, കാണിപ്പയൂർ പറയുന്നത് പോലെ അല്ല ഇന്ന് ഇന്നെങ്കിലും മനസ്സിലാക്കിക്കോ കൊഞ്ചി സംഘി ക്രിസന്ഘികളെ , സംശയമുണ്ടോ ഇപ്പോളും , തെളിവ് തരാം, നമ്മൾ എല്ലാവരും യാത്ര ചെയ്യുന്നവരാണ്, കെ എസ് ആർ ടി സി ബസ്സിൽ അല്ലെ, സ്റ്റാൻഡിൽ പോകില്ലേ, അവിടെ ചായ കുടിക്കില്ലേ, ഭക്ഷണം കഴിക്കില്ലേ, ആ ഭക്ഷണത്തിനു തന്നെ ആണ് ജയരാജൻ ആഹാരം എന്ന് പറയുന്നത്, അത് ആഹാരം കഴിക്കുന്നവർക്കേ മനസിലാകൂ,, പോട്ടെ, അങ്ങനെ ആഹാരം കഴിക്കുമ്പോൾ അതിന്റെ ഭാഗമാക്കണം മദ്യം എന്ന് അദ്ദേഹം പറഞ്ഞില്ലേ ? അന്ന് ഈ പിണറായി പോലും കളിയാക്കി ചിരിച്ചില്ലേ ?

ഇപ്പൊ എന്തായി, പിണറായി വിജയനും ഗതാഗത മന്ത്രവാദിയും കൂടി ബസ് സ്റ്റാൻഡിൽ മദ്യം കൊടുക്കാൻ സമ്മതിച്ചില്ല ? ചെറിയവരുടെ വാക്കും ചെവിയിൽ പോകണം എന്നൊരു ചൊല്ലുണ്ട്, മുഹമ്മദാലിയുടെ പോലെ വലിയ ശരീരം ഉണ്ട് എന്നെ ഉള്ളൂ, മനസ്സുകൊണ്ട് ജയരാജൻ കുഞ്ഞു തന്നെ ആണ്, ആ വാക്കുകൾ അന്ന് കേട്ടില്ലല്ലോ, ഇപ്പോൾ മദ്യം ആഹാരത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡിൽ കൊടുക്കും, എങ്ങനുണ്ട് ? തീർന്നില്ല , ഇനിയുമുണ്ട്, മദ്യഷാപ്പു പൂട്ടിയാൽ സർക്കാരിന് പിടിച്ചു നില്ക്കാൻ ആകില്ല, ൪൨ മുതൽ ൪൪ കോടി രൂപയാണ് ഒരു ദിവസം സർക്കാരിന് മദ്യ വിൽപ്പനയുടെ ലഭിക്കുന്നത് , പറഞ്ഞിരുന്നില്ലേ? തോമസ് ഐസക്ക് വന്നപ്പോൾ എന്താ ചെയ്തേ മദ്യത്തിന് വില കൂട്ടി, ഇല്ലെങ്കിൽ സർക്കാരിന് പിടിച്ചു നില്ക്കാൻ ആകില്ല, വേറെ ഒന്നും ചെയ്യാനുള്ള വിവരമോ വിദ്യാഭ്യാസമോ ഉള്ള ആരും സിപിഎം ഇത് ഇല്ല എന്ന് കൃത്യമായി ജനിച്ചു മനസ്സിലാക്കിയ ആളാണ്,

കഴിഞ്ഞില്ലല്ലോ, കേരളത്തിന്റെ മണ്ണിൽ മദ്യ വ്യവസായത്തിന് സാദ്ധ്യതകൾ ഏറെയാണ്, അതും അന്ന് പറഞ്ഞിരുന്നു, ഇപ്പോൾ എന്തായി , നമ്മുടെ പ്രിയപ്പെട്ട ജവാൻ, യുദ്ധം ചെയ്യാൻ അല്ല, ജവാൻ, സാധനം, അത് കേരളത്തിൽ വാറ്റാം എന്നും പിണറായി തന്നെ പറഞ്ഞില്ലേ, ഓർക്കണം, എന്നാ കാഞ്ഞ ദീർഘ വീക്ഷണമാ പുള്ളിക്കാരന്റെ ? ചെത്ത് തൊഴിലാളികൾക്ക് സൗന്ദര്യം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് പുതു തലമുറ ഇതിലേക്ക് വരാത്തത് എന്നും പുള്ളി ആനി പറഞ്ഞതാ, ഇപ്പോൾ മനസ്സിലായില്ലേ? അടിച്ചു പഴുത്തു പൂവൻ പഴം പോലെ ആയി എന്ന് പറഞ്ഞത് കേട്ടില്ലേ ? പൂവൻ പഴത്തിന്റെ അത്രയും സൗന്ദര്യം അതാണ് അന്ന് കവി ഉദ്ദേശിച്ചത്, ചിറ്റപ്പൻ നിങ്ങള്ക്ക് ശരിക്കും മനസിലായിട്ടില്ല അതാ , അത് മാത്രമാ കാരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...