Connect with us

Hi, what are you looking for?

Exclusive

സടകുടഞ്ഞ് എഴുന്നേറ്റ് വിഡി, ഹെല്‍പ് ഡെസ്‌ക് പിണറായിക്കുള്ള അടി

സ്ത്രീധനത്തിന്റെ പേരിലും മറ്റ് പല കാര്യങ്ങള്‍ക്കും സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ അവര്‍ക്കൊരു കൈത്താങ്ങാകാന്‍ പ്രതിപക്ഷം. മകള്‍ക്കൊപ്പം എന്ന ക്യാമ്പെയ്‌ന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടോള്‍ ഫ്രീ നമ്പര്‍ ഉദ്ഘാടനം ചെയ്യും. പരാതിക്കാര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് ഹെല്‍പ് ഡെസ്‌കിലേക്കു വിളിക്കാനുള്ള സംവിധാനമാണിത്. നേരിട്ട് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് വിളിച്ച് ഇനി പ്രശ്‌നങ്ങള്‍ പറയാം. ഉടന്‍ നടപടിയുണ്ടാക്കാനുള്ള കാര്യങ്ങള്‍ വിഡി സതീശന്‍ നേരിട്ട് ചെയ്യുന്നതാണ്.

സ്ത്രീധനത്തിന്റെ പേരില്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥയായപ്പോളാണ് അതിനെതിരെ ‘മകള്‍ക്കൊപ്പം’ എന്ന ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് വിഡി സതീശന്‍ പറയുന്നു. വെറുമൊരു പ്രചാരണ മുദ്രാവാക്യം മാത്രമാവേണ്ടതല്ല അത്, സമൂലമായ മാറ്റത്തിന് ചാലകശക്തിയാവണം. ഇന്നത്തെ വ്യവസ്ഥിതിയുടെ പോരായ്മയും, കുടുംബ ബന്ധങ്ങളുടെ സമ്മര്‍ദ്ദവും, നിയമസംവിധാനങ്ങളുടെ സങ്കീര്‍ണതയുമെല്ലാം അവരെ തളര്‍ത്തുന്ന സാഹചര്യത്തില്‍ അവര്‍ക്ക് താങ്ങായി മാറിയെങ്കില്‍ മാത്രമേ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അക്രമത്തിനെതിരെ പോരാടാന്‍ കഴിയു. നേരത്തെ പ്രഖ്യാപിച്ചത് പോലെ കന്റോണ്‍മെന്റ് ഹൗസില്‍ ഇതിനായി ഹെല്‍പ്ഡെസ്‌ക് ആരംഭിക്കുകയാണ്. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍വകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈസ് ചാന്‍സലര്‍മാര്‍ തന്നെ ഇങ്ങനെയാരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്‌കൂളുകളിലും പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാനച്ചടങ്ങില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.സ്ത്രീധനത്തിനെതിരെ നേരത്തേയും ഗവര്‍ണര്‍ സമാനമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. സ്ത്രീധനത്തിനെതിരെയുള്ള ബോധവത്കരണമെന്ന നിലയില്‍ നടത്തിയ ഉപവാസത്തിലും ഗവര്‍ണര്‍ പങ്കാളിയായിരുന്നു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കൊല്ലത്തെ വിസ്മയ എല്ലാ രക്ഷിത്താക്കള്‍ക്കും ഒരു പാഠമാകണമെന്നും സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹ ആലോചനകള്‍ വേണ്ടെന്ന് വയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. മാത്രമല്ല, ബിരുദ സെര്‍ട്ടിഫിക്കെറ്റ് നല്‍കുന്നതിന് മുമ്പ് സ്ത്രീധനം വാങ്ങില്ലെന്ന ബോണ്‍ഡ് വിദ്യാര്‍ഥികളില്‍ നിന്നും എഴുതി വാങ്ങണമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...