Connect with us

Hi, what are you looking for?

Exclusive

പിണറായിക്ക് ധൈര്യമില്ല, പ്രതിഷേധ മതില്‍ തീര്‍ത്ത് പ്രതിപക്ഷം

ഡോളര്‍ കടത്ത് കേസില്‍ ഇന്നും നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിന് മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി റേഡിയോ പോലെ കേള്‍ക്കുകയാണ്, മറുപടി പറയുന്നില്ല. നിയമസഭയില്‍ ഇത്രയും വലിയ വിഷയത്തില്‍ മറുപടി പറയണമെങ്കില്‍ കൃത്യമായിട്ടുള്ള മറുപടിയായിരിക്കണമെന്ന് മുഖ്യമന്ത്രിക്കറിയാം. വ്യക്തമായ ഉത്തരം പറയാതെ അദ്ദേഹത്തിന് രക്ഷപ്പെടാന്‍ കഴിയില്ല. അതുകൊണ്ടാണ് പിണറായി വിജയന്‍ മൗനം പാലിക്കുന്നതെന്ന് വിഡി സതീശന്‍ പറയുന്നു. പിണറായിക്ക് ഉത്തരം പറയാന്‍ ധൈര്യമില്ല, ഭയമാണെന്നും വിഡി സതീശന്‍ ആഞ്ഞടിച്ചു.

മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചു.ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു. ഡോളര്‍ കേസ് സഭയെ ഇന്നും പ്രക്ഷുബ്ധമാക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...