Connect with us

Hi, what are you looking for?

Exclusive

സ്വര്‍ണക്കടത്ത് കേസ്: പിണറായി രാജിവെക്കും! കസ്റ്റംസുകാരും കുടുങ്ങും

ഡോളര്‍ കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയിലേ കലാശിക്കുവെന്ന വിലയിരുത്തലാണ് നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്ക് എല്ലാ സൈഡില്‍ നിന്നും പൂട്ട് വീഴാന്‍ പോകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം, വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് സ്വര്‍ണം കടത്തുന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്നുള്ള മൊഴിയും പുറത്തുവന്നിട്ടുണ്ട്. തെലങ്കാന പോലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശിയായ മുഹമ്മദ് റസലാണ് നിര്‍ണായക മൊഴി നല്‍കിയത്.

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണെന്നാണ് പറയുന്നത്. വിദേശത്തുനിന്ന് സ്വര്‍ണം അയയ്ക്കുന്നതിന് മുന്‍പേ തന്നെ കാരിയറെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇവരുടെ നിര്‍ദേശാനുസരണമാണ് സ്വര്‍ണം കടത്തുന്നത്.

വിമാനത്താവളത്തില്‍ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കാറുണ്ടെന്നും കടത്തുന്ന സ്വര്‍ണത്തിന്റെ വിഹിതം കൃത്യമായി ഇവര്‍ക്ക് നല്‍കാറുണ്ടെന്നും മുഹമ്മദ് റസല്‍ മൊഴി നല്‍കിയിട്ടുണ്ട്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് തെലങ്കാന പോലീസിന് നിര്‍ണായക വിവരങ്ങള്‍ റസല്‍ കൈമാറിയതെന്നാണ് വിവരം. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങളും റസല്‍ മൊഴി നല്‍കിയിട്ടുണ്ട്.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി കെടി റമീസിന്റെ സുഹൃത്താണ് മുഹമ്മദ് റസലെന്നാണ് പോലീസ് പറയുന്നത്. റമീസിനെ അറിയാമെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ളതും വ്യക്തമായി. നയതന്ത്ര പാഴ്‌സല്‍വഴി സ്വര്‍ണക്കടത്തുകള്‍ ഏകോപിപ്പിച്ചത് കെടി റമീസായിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം അയയ്ക്കുന്നതു മുതല്‍ അത് സുരക്ഷിതമായി എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ നോക്കിയിരുന്നത് റമീസായിരുന്നു. റസലിന് ഈ ഇടപാടില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

മുഹമ്മദ് റസല്‍ പോലീസിനുമുന്‍പാകെ നല്‍കിയ മൊഴിയില്‍ ഏതെല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരുകളാണുള്ളതെന്നത് ഇപ്പോഴും രഹസ്യമാണ്. അതേസമയം, ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യുമെന്നുള്ള സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനായി ഉടനെ കസ്റ്റംസ് ഗവര്‍ണറുടെ അനുവാദം തേടുമെന്നാണ് വിവരം.മുഖ്യമന്ത്രിയ്ക്കായി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചട്ടപ്രകാരം മന്ത്രിമാരെ ചോദ്യം ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഈ നിയമ തടസ്സം മറികടക്കുന്നതിന് വേണ്ടിയാണ് ഗവര്‍ണറുടെ അനുമതി തേടുന്നത്. കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് കസ്റ്റംസ് മുന്നോട്ട് പോകുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗസറ്റഡ് റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അധികാരം നല്‍കുന്നതാണ് 108ാം വകുപ്പ്. ചോദ്യം ചെയ്യലിലാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നല്‍കിയത്. യുഎഇ യാത്രയ്ക്കിടെ മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് വേണ്ടിയും വിദേശ കറന്‍സി കടത്തിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്തേക്കും.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുള്ള വിവരം നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്വപ്നയുടെ മൊഴി മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണം ശക്തിപ്പെടുത്തുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...