Connect with us

Hi, what are you looking for?

Exclusive

മറുപടി പറയാന്‍ മനസില്ല,കടക്ക് പുറത്ത്, മുഖ്യമന്ത്രിയുടെ റോളില്‍ ബഷീര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ മൊഴി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ അടിയന്തര പ്രമേയം സഭയുടെ കവാടത്തിന് പുറത്ത് പ്രതീകാത്മകമായി അവതരിപ്പിച്ച് പ്രതിപക്ഷം. ഒരു നാടകം പോലെയുള്ള പ്രതിഷേധമാണ് സഭയുടെ പുറത്ത് അരങ്ങേറിയത്. സഭാ കവാടത്തിന് മുമ്പിലെ റോഡിലാണ് ‘അടിയന്തര പ്രമേയം’ പ്രതീകാത്മമായി പി.ടി. തോമസ് അവതരിപ്പിച്ചത്. ക്യാപ്റ്റനാണെങ്കില്‍ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ റോളില്‍ കെ ബഷീറാണ് അഭിനയിച്ചത്. സാര്‍ ഇതിന് മറുപടി പറയാന്‍ എനിക്ക് മനസ്സില്ല. കാരണം ഇത് ദുരാരോപണമാണ്, അതുകൊണ്ടുതന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ച അംഗം കടക്ക് പുറത്തെന്നും മുഖ്യമന്ത്രിയായി ബഷീര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നല്‍കിയ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് പി.ടി. തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഡോളര്‍ കടത്തില്‍ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളത്. ഡാളര്‍ കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കേസാണിത്. അതിനാല്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും സംസാരിച്ചു. ഇതിനായി ആദ്യം ബാലാവകാശ കമീഷനെ പറഞ്ഞു വിട്ടു. പിന്നീട് നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി. ഏറ്റവുമൊടുവില്‍ കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വരെ പ്രഖ്യാപിച്ചു. എന്നാല്‍, ഹൈകോടതി ഈ അന്വേഷണം റദ്ദാക്കുകയായിരുന്നുവെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരിക്കുന്നത്. നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യുഎഇയിലേക്ക് പാക്കറ്റ് കൊടുത്തുവിട്ടത് എന്തുകൊണ്ടാണ്. വിമാനത്താവളം വഴി ആര്‍ക്ക് വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ് കൊണ്ടുപോകായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുള്ളയാളുടെ കൈവശം ഇത് കൊടുത്ത് വിട്ടത് എന്തിനാണെന്ന് സതീശന്‍ ചോദിക്കുന്നു. കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സി.പി.എം വാദം. ശിവശങ്കറും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ്. എന്നാല്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിത്തിന്റെയും മൊഴി വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...