Connect with us

Hi, what are you looking for?

Exclusive

വീണയെ വെച്ചതോടെ മുടിഞ്ഞു.. മുച്ചൂടും മുടിക്കുമെന്ന് പിസി ജോര്‍ജ്ജ്

ആരോഗ്യമന്ത്രി പൂര്‍ണ പരാജയമാണെന്ന് പറഞ്ഞ പിസി ജോര്‍ജ്ജ് ദയനീയമാണ് വീണയുടെ കാര്യമെന്നും ആക്ഷേപിച്ചു. ആരോഗ്യമന്ത്രിക്ക് പലകാര്യങ്ങളെ കുറിച്ചും അറിവില്ല. വീണ ജോര്‍ജ്ജിനെ അവിടെ പിടിച്ചിരുത്തിയതോടെ മുടിഞ്ഞുവെന്നും അവരുടെ മണ്ഡലത്തിലാ ഏറ്റവും കൂടുതല്‍ കൊവിഡെന്നും പിസി ജോര്‍ജ്ജ് പരിഹസിക്കുന്നു. മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ പോലും അവര്‍ക്ക് കോവിഡ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. കോവിഡ് വാക്സിന്‍ കളിപ്പീരാണെന്നും ഗുണകരം ഹോമിയോ ആണെന്നും പി.സി ജോര്‍ജ് പറയുന്നു. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും കോവിഡ് വന്നത് ചൂണ്ടികാട്ടിയാണ് പി.സി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. ഹോമിയോ മരുന്ന് കഴിച്ചത് കൊണ്ടാകാം തനിക്ക് കോവിഡ് വരാത്തതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

നല്ല ഒന്നാന്തരം കഴിവുള്ള സ്ത്രീയാണ് ആരോഗ്യകാര്യം കൈകാര്യം ചെയ്തിരുന്നത്. 60,000 ഭൂരിപക്ഷം ലഭിച്ചപ്പോള്‍ അവരോട് കുശുമ്പു കയറി അവരെ ചാടിച്ചുവിട്ട പിണറായിക്ക് ഇപ്പോള്‍ എന്തൊരു കഷ്ടകാലമാണ് വന്നിരിക്കുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മൊഴികള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ സംശയമുണ്ട്. ഒത്തുതീര്‍പ്പ് നടക്കുന്നുണ്ടോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിക്കെതിരായ നടപടി മാറ്റിവെക്കുന്നതില്‍ ഇ.ഡി ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...