Connect with us

Hi, what are you looking for?

Exclusive

മന്ത്രി ബിന്ദു കുരുക്കിലേക്ക്, മന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

പ്രൊഫസര്‍ എന്ന ഇല്ലാത്ത പേര് വച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന ഹര്‍ജിയില്‍ ആര്‍. ബിന്ദുവിന് ഹൈക്കോടതി നോട്ടീസ്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നിന്നാണ് ആര്‍. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്. ഇത് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഇരിങ്ങാലകുടയിലെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ആര്‍. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ‘പ്രഫസര്‍’ പദം പേരിനുമുന്‍പ് ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടിയാണ് കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍ ഹരജി നല്‍കിയത്.

പിണറായി മന്ത്രി സഭയിലെ ഉന്നത വിദ്യാഭ്യസ മന്ത്രിയാണ് ബിന്ദു. ഇല്ലാത്ത പ്രൊഫസര്‍ പദവി ഉണ്ടെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചാണ് ബിന്ദു അധികാരത്തിലേറിയത്.

തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവായ തോമസ് ജെ ഉണ്ണിയാടനെ 5949 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ ബിന്ദു അന്ന ്പരാജയപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കൂടാതെ സാമൂഹിക ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത് ബിന്ദുവാണ്. തൃശൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ കൂടിയായിരുന്നു ബിന്ദു.

കൂടാതെ സിപിഎം പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവായ എ. വിജയ രാഘവന്റെ സഹധര്‍മ്മിണി കൂടിയാണ് മന്ത്രി ബിന്ദു. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് ഇതിലപ്പുറം യാതൊരു വിധ യോഗ്യതയും അവശ്യമില്ല ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക്. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ ആണെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ അല്ലെന്നാണ് ഉണ്ണിയാടന്‍ പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...