Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ നെഞ്ചിടിക്കുന്നു..തീപാറുന്ന വാക്കുകളുമായി കെകെരമ

അടിയന്തര പ്രമേയം സഭയുടെ കവാടത്തിന് പുറത്ത് പ്രതീകാത്മകമായി അവതരിപ്പിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സഭയ്ക്ക് പുറത്ത് പിണറായിക്കെതിരെ ആഞ്ഞടിക്കാന്‍ എംഎല്‍എ കെകെ രമയും ഉണ്ടായിരുന്നു. തീപാറുന്ന വാക്കുകളുമായിട്ടാണ് കെകെ രമ എത്തിയത്. മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ ഭയക്കുന്നതെന്ന് കെ.കെ. രമ ചോദിക്കുന്നു. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ബലമായി സംശയിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണിതെന്നും കെ.കെ. രമ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വര്‍ണക്കടത്ത് പ്രതികളുടെ മൊഴി ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതീകാത്മകമായി അവതരിപ്പിച്ച ‘അടിയന്തര പ്രമേയ’ത്തില്‍ സംസാരിക്കുകയായിരുന്നു കെ.കെ. രമ. സഭാ കവാടത്തിന് മുമ്പിലെ റോഡിലാണ് ‘അടിയന്തര പ്രമേയം’ പി.ടി. തോമസ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. പി.കെ. ബഷീര്‍ പ്രതീകാത്മക മുഖ്യമന്ത്രിയും എന്‍. ഷംസുദ്ദീന്‍ സ്പീക്കറും ആയി അഭിനയിച്ചു.

ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരത്തില്‍ സഭയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അടിയന്തര പ്രമേയം അവതിപ്പിച്ച പി ടി തോമസ് മുഖ്യമന്ത്രി സത്യസന്ധത തെളിയിച്ചാല്‍ അങ്ങേക്ക് ക്യാപ്ടനും ദൈവവും ആകാം എന്നും പറഞ്ഞു. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളുടെ മൊഴികള്‍ മുഖ്യമന്ത്രിക്ക് എതിരാണെന്നും വിദേശ നാണയ ചട്ടം ലംഘിച്ചെന്നും പി ടി തോമസ് അടിയന്തര പ്രമേയത്തില്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം സഭയില്‍ പറയാനുള്ള അവസരം നല്‍കാമെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പൂര്‍ണമായും കോടതിയുടെ പരിധിയില്‍ നില്‍ക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ പാടില്ലെന്നായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ വാദം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...