Connect with us

Hi, what are you looking for?

Exclusive

സ്വപ്നയെ വഴിവിട്ട് സഹായിച്ച മുഖ്യമന്ത്രി, രാജിവെക്കണമെന്ന് കെ സുധാകരന്‍

ഡോളര്‍ കടത്തിയത് മുഖ്യമന്ത്രി പിണറായിക്ക് വേണ്ടിയാണെന്നുള്ള പ്രതി സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി കളങ്കിതനാണെന്നും സ്വപ്നയെ വഴിവിട്ട് സഹായിച്ചെന്നും കെ സുധാകരന്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ മൊഴി ഗൗരവതരമെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോയെന്നും സുധാകരന്‍ ചോദിക്കുന്നു.

കേസ് അന്വേഷണം നിലച്ചാല്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറയുന്നു. കളങ്കിതനാണ് താങ്കളെന്ന് താങ്കളുടെ സന്തത സഹചാരിയുടെ മൊഴിയില്‍ വ്യക്തമാണെന്നാണ് സുധാകരന്‍ വിമര്‍ശിച്ചത്. നീതിപീഠത്തിന് മുന്നില്‍ സ്വകാര്യമായി കൊടുത്ത മൊഴിയാണിത്. അല്ലാതെ ആരും സമ്മര്‍ദ്ദം ചെലുത്തി പറയിപ്പിച്ചതല്ല. അതില്‍ വളരെ വ്യക്തമായി സമയവും സാഹചര്യവും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ഡോളര്‍ കടത്ത് കേസില്‍ പ്രതിയാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരന്‍ തുറന്നടിച്ചു.

ഇനിയും ഈ കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും ഇത്രയും ആരോപണങ്ങളും കേസുകളും ഉണ്ടായി കാണില്ല. ഒരുപാട് അന്വേഷണം നടന്നിട്ടുണ്ടെങ്കിലും അതിന്റെയൊന്നും ശബ്ദം ഇപ്പോള്‍ കേള്‍ക്കാനില്ല. എന്തു പറ്റി കേസുകള്‍ക്ക് എന്ന് അറിയില്ല. ഈ കേസ് അന്വേഷണം നിലച്ചാല്‍ അടുത്ത നടപടിയിലേക്ക് പ്രതിപക്ഷം കടക്കുമെന്നും അദ്ദേഹം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...