Connect with us

Hi, what are you looking for?

Exclusive

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാണോ?രാജ്യത്തെ ബാങ്കുകൾ കൊള്ളയടിക്കാൻ പോകുന്നു

ഇന്ത്യ ഡിജിറ്റലൈസേഷന്റെ പാതയിലാണ് അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഡിജിറ്റല്‍ അറ്റാക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറിവരുകയാണ്. ഒരു സൈബര്‍ അറ്റാക്കിന്റെ സാധ്യത മുന്നില്‍ കണ്ട് ഇന്ത്യയിലെ ബാങ്കിങ് ഉപയോക്താകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സൈബര്‍ സുരക്ഷ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.

ബാങ്കിങ് ഉപയോക്താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ഫിഷിങ് അറ്റാക്കിന് ഹാക്കര്‍മാര്‍ തയാറെടുക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്റര്‍നെറ്റ് ബാങ്കിങ് വിവരങ്ങള്‍, ഒ.ടി.പി, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഇത്തരത്തില്‍ ചോര്‍ത്തുക.വ്യാജ ഇടപാടുകള്‍ നടത്താനാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

എന്‍ഗ്രോക് പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ചാണ് ഫിഷിങ് ശ്രമം നടക്കുന്നത്. ഇന്ത്യയിലെ ബാങ്കിങ് വെബ്‌സൈറ്റുകളാണ് പ്രധാനമായും ഈ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ബാങ്കിങ് ഉപയോക്താക്കള്‍ ഹാക്കിങ്ങിന് വിധേയമായേക്കാമെന്നാണ് മുന്നറിയിപ്പ്.

ഉപഭോക്താക്കള്‍ വ്യാജ എസ്.എം.എസ് അല്ലെങ്കില്‍ ഇമെയില്‍ അയച്ചാവും തട്ടിപ്പ് നടത്തുക. ഇത്തരം എസ്.എം.എസിന്റെ മാതൃകയും സൈബര്‍ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടുണ്ട്.

പ്രിയ ഉപഭോക്താവെ നിങ്ങളുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. കെ.വൈ.സി പുതുക്കുന്നതിനായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്നായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശം. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫിഷിങ് സൈറ്റിലേക്ക് എത്തുന്നു. ഈ സൈറ്റിന്റെ സഹായത്തോടെ ഉപഭോക്താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്. സംശയാസ്പദമായ നമ്പറുകളില്‍ നിന്ന് വരുന്ന എസ്.എം.എസുകള്‍ക്കൊപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന പ്രധാന മുന്നറിയിപ്പ്. ഉപയോക്താക്കള്‍ക്ക് എസ്.എം.എസില്‍ തന്നിട്ടുള്ള യു.ആര്‍.എല്‍ സത്യമാണോയെന്ന് ഗൂഗ്‌ളില്‍ നേരിട്ട് സേര്‍ച്ച് ചെയ്തും മനസിലാക്കാം. തെറ്റായ സ്‌പ്പെല്ലിങ്ങുള്ള ലിങ്കുകള്‍ വ്യാജമാവാനുള്ള സാധ്യതയേറെയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...