Connect with us

Hi, what are you looking for?

Exclusive

ഉറങ്ങുന്ന സിംഹത്തെ ചൊറിയല്ലേ… വടി കൊടുത്ത് അടി വാങ്ങി ഷംസീര്‍

മാസ്‌ക് വെക്കാതെയും തുര്‍ച്ചയായി ബഹളം ഉണ്ടാക്കി സഭാ പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്ന എംഎല്‍എ എഎന്‍ ഷംസീറിന് സ്പീക്കറുടെ ശാസനയും താക്കീതും ലഭിച്ചിട്ടേയുള്ളൂ.. വീണ്ടും ഷംസീര്‍ വടി കൊടുത്ത് അടി വാങ്ങാന്‍ നില്‍ക്കുകയാണോ എന്നാണ് പലരുടെയും ചോദ്യം. കേരളത്തില്‍ മുസ്ലിം ലീഗിന്റെ അക്കൗണ്ട് 2031ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ പൂട്ടിക്കുമെന്നുള്ള വെല്ലുവിളി നടത്തിയിരിക്കുകയാണ് ഷംസീര്‍. ടിപി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ പ്രതികള്‍ക്കൊപ്പം ചങ്ങാത്തം കൂടിയും വിവാഹവിരുന്നില്‍ പങ്കെടുത്തും നടക്കുന്ന ഷംസീറാണ് ഇത് പറയുന്നതെന്നോര്‍ക്കണം.

നിയമസഭയില്‍ സംസാരിക്കവെയാണ് ഷംസീറിന്റെ വെല്ലുവിളി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും ഷംസീര്‍ പറയുകയുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പോട് കൂടി ലീഗ് മൂന്ന് ജില്ലകളില്‍ ഒതുങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിരാ ഗാന്ധിയുടെ മിറര്‍ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും ഷംസീര്‍ പറയുന്നു.

അതേസമയം മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടപ്പാകില്ലെന്നു നിയമസഭയില്‍ മഞ്ഞളാംകുഴി അലി പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതു പോലെ ഉറങ്ങുന്ന സിംഹം ആണ് മുസ്ലിം ലീഗ്. അതിനെ വെറുതെ ചൊറിഞ്ഞു ഉണര്‍ത്തിയാല്‍ സിപിഎമ്മിന്റെ നാശമാകും ഉണ്ടാകുക. മുസ്ലിം ലീഗിനെ ഇല്ലാതാക്കാനും തകര്‍ക്കാനും കുറെ ആള്‍ക്കാള്‍ മുന്‍കാലങ്ങളില്‍ ശ്രമിച്ചതാണ്.ലീഗിനെ എത്രത്തോളം എതിര്‍ക്കുമോ അത്രത്തോളം ശക്തിയായി ആ പാര്‍ട്ടി വളരും. അതിനു കഴിവുള്ള നേതാക്കന്മാര്‍ പാര്‍ട്ടിയിലുണ്ട്. ഇത്രയധികം ആത്മാര്‍ത്ഥതയേറിയ അണികളുള്ള പാര്‍ട്ടി ലോകത്തു വേറെയുണ്ടാകില്ലെന്നും അലി മറുപടി പറയുകയുണ്ടായി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...