Connect with us

Hi, what are you looking for?

Exclusive

അടിച്ചു മോനേ… കിണര്‍ കുഴിച്ചപ്പോള്‍ കിട്ടിയത് 15കിലോ സ്വര്‍ണക്കല്ല്

ലോട്ടറികള്‍ എന്നത് നമുക്ക് ഒരു പ്രതീക്ഷ തന്നെയാണ്. ഒറ്റ നിമിഷം കൊണ്ട് പാവപ്പെട്ടവനെ പണക്കാരനാക്കുന്ന മാജിക്. അത് പോലെ തന്നെയാണ് നിധികളും. മണ്ണിനടയിലോ വീട്ടിലെ പറമ്പുകളില്‍ നിന്നോ മറ്റുമൊക്കെ പലര്‍ക്കും നിധികള്‍ കിട്ടിയതായുളള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. അങ്ങനെ അപ്രതീക്ഷിതമായി നിധി കിട്ടിയ ഒരു വാര്‍ത്തയാണ് ഇന്ന് പങ്കുവെയ്ക്കാനുള്ളത്.

നിധികള്‍ പലതരമാണ്. സ്വര്‍ണമായും പണമായും മറ്റ് അമൂല്യ വസ്തൂക്കളായുമെല്ലാം നിധികള്‍ കണ്ടെത്താറുണ്ട്. പണ്ടത്തെ രാജാക്കന്‍മാര്‍ യുദ്ധ സമയങ്ങളിലും മറ്റും ഒളിപ്പിക്കാനായി പറമ്പുകളിലും മറ്റും ഒളിപ്പിച്ചു വച്ച പലതും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടായിരിക്കാം ലഭിക്കുന്നത്. ഒരു പക്ഷേ അത് ലഭിക്കുന്നത് നമ്മള്‍ പ്രതീക്ഷിക്കാത്ത് ഇടങ്ങളില്‍ നിന്നുമായിരിക്കാം. അങ്ങനെ പ്രതീക്ഷിക്കാതെ ഒരു നിധി കിട്ടിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ശ്രീധരന്.
കിണര്‍ കുഴിക്കുന്നതിനിടെ 90 അടി താഴ്ചയില്‍ കണ്ടെത്തിയ പാറ പൊട്ടിപ്പോള്‍ ലഭിച്ച തിളങ്ങുന്ന കല്ലാണ് വീട്ടുകാര്‍ക്ക് ഒരേ സമയം കൗതുകവും ഒപ്പം ആശങ്കയുമായി. കൊട്ടിയം തഴുത്തല വിഘ്നേശ്, അനില്‍ ഭവനില്‍ ശ്രീധരന്‍ എന്നിവരുടെ പുരയിടത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് തിളക്കമുള്ള കല്ല് കണ്ടെത്തിയത്.

4 മാസം മുന്‍പ് കിണര്‍ കുഴിപ്പോള്‍ പാറ കണ്ടെത്തിയതിനെ തുടര്‍ന്ന് പണി നിറുത്തിവച്ചിരുന്നു. പിന്നീട് പാറ പൊട്ടിപ്പോള്‍ ചാരനിറമുള്ള കല്ല് ലഭിച്ചു. ഈ കല്ല് പൊട്ടിപ്പോഴാണ് സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന കല്ല് ശ്രദ്ധയില്‍പെട്ടത്. ഇരുവരും തഴുത്തല വില്ലേജ് ഓഫീസര്‍ ആര്‍.ബി. ഷൈനിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തഹസില്‍ദാര്‍ ശശിധരന്‍ പിള്ള, ജില്ലാ അസി. ജിയോളജിസ്റ്റ് വീണ എം.നായര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ എന്‍. സിനു, ബിനു ബാബുരാജ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 15.75 കിലോഗ്രാം തൂക്കമുള്ള കല്ല് മൂല്യമുള്ളതാണെന്ന നിഗമനത്തില്‍ അസി. ജിയോളജിസ്റ്റ് ഏറ്റെടുത്തു. വിശദ പരിശോധനയ്ക്കും മൂല്യനിര്‍ണയത്തിനുമായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു.

അത്യപൂര്‍വ്വമായ ഈ സ്വര്‍ണക്കല്ല് നാട്ടുകാരെയും വീട്ടുകാരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രതീക്ഷിക്കാതെ കൈവന്ന നിധി കുടുംബത്തിന് സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. ചരിത്രത്തില്‍ തന്ന സ്വര്‍ണക്കല്ല് ലഭിക്കുന്നത് ആദ്യമായാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...