Connect with us

Hi, what are you looking for?

Exclusive

നക്കി നോക്കി കോറോണയെ കണ്ടു പിടിക്കും വൈറലായി യുവതിയുടെ വീഡിയോ

2019 ന്റെ അവസാനം ലോകത്ത് പ്രത്യക്ഷപ്പെട്ട വൈറസ് രോഗബാധയാണ് കോവിഡ് വൈറസ്. ലോകത്തെ ഒന്നടങ്കം പിടിച്ചു കെട്ടി ഈ വൈറസ് ബാധയെ ചെറുക്കാന്‍ ചില്ലറ പണിപ്പാടൊന്നുമല്ല ലോകം മുഴുവന്‍ എടുത്തത്. കോവിഡിനെതിരെ വാക്‌സിന്‍ പോലും ഉണ്ടാക്കിയെടുക്കാന്‍ ഏകദേശം ഒരു 10 മാസത്തോളം സമയമെടുത്തു എന്നതാണ് ഏറ്റവു വലിയ കാര്യം.

സാമ്പത്തിക മായും ശാസ്ത്ര പരമായും ഏറ്റവും കൂടുതല്‍ വളര്‍ന്നു എന്ന് മനുഷ്യന്‍ എത്ര അവകാശപ്പെട്ടാലും അതെല്ലാം ഇത്തിരി പോകുന്ന ഒരു ചെറിയ വൈറസിനു മുന്നില്‍ ഇല്ലാതാകുന്ന കാഴച്ചയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മള്‍ കാണുന്നത്. കോറോണയെ തുരത്താന്‍ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും കേസുകളുടെ എണ്ണം കൂടി വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഈ ഒരു സാഹചര്യത്തിലാണ് കൊറോണ വൈറസ് ഇല്ലെന്ന് സ്ഥാപിക്കുന്നതിനായി ജോഡി മെസ്ചെക്ക് എന്ന സ്ത്രീ നടത്തുന്ന വിചിത്ര പ്രവര്‍ത്തി് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കോവിഡ് വൈറസ് ഇല്ലെന്ന്‌തെളിയിക്കാന്‍ ഇവര്‍ എല്ലായിടവും നക്കി നോക്കുകയാണ്. യുവതിയുടെ ഈ വിചിത്ര പ്രവര്‍ത്തിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

രോഗാണുക്കളും വൈറസും ഇല്ലെന്ന് ഉറപ്പുവരുതുന്ന ഇവരുടെ രീതി പലരെയും പ്രകോപിപ്പിക്കുന്നത് കൂടിയാണ്. ഇവര്‍ സാധനങ്ങള്‍ വാങ്ങാനായി എത്തിയ കോളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നതെല്ലാം നക്കുന്നതായി വീഡിയോയില്‍ കാണാം.

ട്രോളി ഹാന്‍ഡില്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രിഡ്ജ് ഡോര്‍ ഹാന്‍ഡില്‍ വരെ ഇവര്‍ നക്കുന്നു. മാസ്‌കും ഗ്ലൗസും ധരിക്കാതെ സന്ദര്‍ശിക്കുന്ന പൊതുഇടങ്ങളിലെല്ലാം കൊറോണ വൈറസ് ഇല്ലെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.

കൂടാതെ രോഗാണുക്കള്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തും, രോഗാണുക്കളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നത് വഴി ആസ്ത്മ, അലര്‍ജി തുടങ്ങിയവയെ ചെറുക്കാനാകുമെന്നും ഇവര്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

ആന്റിവാക്‌സ് എന്ന വാക്‌സിന്‍ വിരുദ്ധ കമ്മ്യൂണിറ്റി വഴി ഇവര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...