Connect with us

Hi, what are you looking for?

Exclusive

മത്സ്യവില്‍പ്പനക്കാരിയോട് ചെയ്തത്… വിഡിയുടെ ചോദ്യത്തിന് ഉത്തരംപറയാതെ വീണാ ജോര്‍ജ്ജ്

മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെയും മറുപടിയില്‍ ഇരുത്തിച്ച് പ്രതിപക്ഷം. അരി എത്രയെന്ന് ചോദിക്കുമ്പോള്‍..പയറഞ്ഞാഴി എന്നു പറയുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സഭയില്‍ ഏത് വിഷയം അവതരിപ്പിച്ചാലും ഭരണപക്ഷം എതിര്‍ക്കുന്നത് പതിവായെന്നും മര്യാദയുടെ എല്ലാ സീമകളും ഭരണപക്ഷ അംഗങ്ങള്‍ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കുട്ടനാട് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ രൂക്ഷ വിമര്‍ശനം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഒരു ലിസ്റ്റ് അവതരിപ്പിച്ചത് മന്ത്രി വീണാ ജോര്‍ജ്ജാണ്. കേരളത്തിന് അപമാനകരമാകുന്ന സംഭവങ്ങളാണ് കേരള പോലീസില്‍ നിന്ന് ഉണ്ടാകുന്നത്. ആ കാര്യം ചോദിക്കുമ്പോള്‍ അതിന് ഉത്തരം പറയേണ്ടത് ആ മന്ത്രിയുടെ ഉത്തരവാദിത്വമാണ്. അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നു പറയുന്ന രീതിയിലാണ് ചോദ്യോത്തര വേള പോകുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ഇന്നലെ ആറ്റിങ്ങലില്‍ മത്സ്യം വില്‍ക്കുന്ന സ്ത്രീക്കുനേരെ അതിക്രമം ഉണ്ടായി. റോഡിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ ആ അമ്മ കിടന്ന് കരയുന്നതും പ്രതിഷേധിക്കുന്നതും കേരളക്കര കണ്ടതാണ്. ഇത്തരത്തില്‍ കയ്യൂക്ക് കൊണ്ട് കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ആരോഗ്യവകുപ്പ് എന്തെങ്കിലും നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടോയെന്നും പ്രതിപക്ഷം സഭയില്‍ ചോദിച്ചു. കേരളത്തിനു മുഴുവന്‍ അപമാനകരമാകുന്ന ഒരു സംഭവമാണ് ഇന്നലെ കണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍, മത്സ്യവില്‍പ്പനക്കാരിയോട് കാണിച്ച ക്രൂരതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ വീണ ജോര്‍ജ്ജ് തയ്യാറായില്ല. സഭയില്‍ വലിയ ബഹളമാണ് പിന്നീട് നടന്നത്…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...