Connect with us

Hi, what are you looking for?

Exclusive

ബൊളീവിയന്‍ കാടുകളില്‍ വിളയിച്ച…പച്ച കമ്മ്യൂണിസ്റ്റ്….ഇത്രയ്ക്ക് വേണ്ടായിരുന്നു പണിക്കര്‍ജീ..

75ാം സ്വാതന്ത്ര്യദിനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നുള്ള ബോധം ഉദ്ധിച്ചതെന്ന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഇതുവരെ ഇല്ലാത്ത ഒരു സമ്പ്രദായത്തിലേക്ക് കടക്കുന്ന സിപിഎമ്മിനെ കണക്കിന് വിമര്‍ശിച്ചിരിക്കുകയാണ് ശ്രീജിത്ത്. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാര്‍ട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചു. 74 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുമെന്ന്. ലക്ഷണം കണ്ടിട്ട് കോവിഡ് പ്രതിരോധം പാളിയെന്ന് 2120ല്‍ സമ്മതിച്ചേക്കുമെന്നാണ് ശ്രീജിത്ത് പണിക്കര്‍ പരിഹസിക്കുന്നത്.

35 വര്‍ഷം, 60 വര്‍ഷം, 74 വര്‍ഷം. എന്താണെന്നല്ലേ? ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം മണ്ടത്തരങ്ങള്‍ തിരിച്ചറിയാന്‍ എടുത്ത ഏകദേശ സമയമാണിതെന്ന് ശ്രീജിത്ത് പറയുന്നു. ശ്രീജിത്തിന്റെ പരിഹാസമിങ്ങനെ…1943ല്‍ കമ്യൂണിസ്റ്റുകാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാനിലെ ടോജോയുടെ നായ, ടോജോയുടെ കഴുത, ടോജോയുടെ മുഖംമൂടി, ജര്‍മനിയിലെ ഗീബല്‍സിന്റെ നായ എന്നിങ്ങനെ വിശേഷിപ്പിച്ച് അപമാനിച്ചിരുന്നു. 35 വര്‍ഷങ്ങള്‍ക്കു ശേഷം, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും നേതാജിയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു കുറ്റസമ്മതം നടത്തി. വീണ്ടും 25 വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി മാപ്പുപറഞ്ഞു.

1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാര്‍ട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചു. 74 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുമെന്ന്. ലക്ഷണം കണ്ടിട്ട് കോവിഡ് പ്രതിരോധം പാളിയെന്ന് 2120ല്‍ സമ്മതിച്ചേക്കുമെന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

പാര്‍ട്ടി ആസ്ഥാനങ്ങളിലുള്‍പ്പെടെ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ സി.പി.എം തീരുമാനിച്ചത് പാര്‍ട്ടിയുടെ സുപ്രധാന നയവ്യതിയാനമായാണ് വിലയിരുത്തപ്പെടുന്നത്.
പൂര്‍ണ്ണസ്വരാജ് നടപ്പായില്ലെന്ന നിലപാടില്‍ ഇതുവരെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു സി.പി.എം. രാജ്യത്ത് നരേന്ദ്രമോദിയുടെ ഭരണം രണ്ടാം ഊഴത്തിലായതോടെ ആര്‍.എസ്.എസ് മേധാവിത്വം അടിച്ചേല്‍പ്പിക്കുകയും പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളുടെയടക്കം സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ തീരുമാനം.കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്രകമ്മിറ്റി യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.

സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ നല്‍കിയ സംഭാവനകളും ജനങ്ങളിലെത്തിക്കാനുതകുംവിധം 75ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകര്‍ക്കുകയെന്ന അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്ന, സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്ത ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ സ്വാതന്ത്ര്യദിനത്തെ ഉപയോഗപ്പെടുത്തണമെന്നാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...