Connect with us

Hi, what are you looking for?

Exclusive

പിണറായിയെ മറുപടിയില്‍ ഇരുത്തിച്ച് വിഡി സതീശന്‍

പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ മറുപടി കൊണ്ട് ഇരുത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അപമാനകരമായ പ്രവര്‍ത്തനമാണ് പൊലീസിന്റേത്. എന്നിട്ടും മുഖ്യമന്ത്രിക്ക് ന്യായീകരിക്കാന്‍ എങ്ങനെ തോന്നുന്നു. എന്ത് അധികാരമാണ് നിങ്ങള്‍ പോലീസിന് കൊടുത്തത്? പൊലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണ്.കൊലക്കേസ് പ്രതികളോട് ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് ആദിവാസികളോട് പൊലീസ് ചെയ്തത്. എന്നിട്ടും അതിനെ ന്യായീകരിക്കുന്നു.

ഐപിസി 326 വകുപ്പ് കേസിലെ പ്രതിയെ എന്നുമുതലാണ് കേരള പോലീസ് കൈ വിലങ്ങ് വെച്ച് ജീപ്പിലേക്ക് വലിച്ചിട്ട് കയറ്റാന്‍ തുടങ്ങിയത്. എന്നുമുതല്‍ അത് തുടങ്ങിയത്, വിഡി സതീശന്‍ ആഞ്ഞടിച്ചു. കൊലക്കേസ് പ്രതികളോട് നിങ്ങള്‍ ഇതുപോലെ കാണിക്കുന്നില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിക്കുന്നു. അട്ടപ്പാടിയില്‍ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടുകയാണുണ്ടായത്. ഭൂമാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റാണ് പൊലീസ് അറസ്റ്റ് ചെയ്ത മുരുകന്‍. അട്ടപ്പാടിയിലെ ചരിത്രത്തില്‍ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പൊലീസ് രാജ്. അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഉപകരണമായി പൊലീസ് മാറിയെന്നും സതീശന്‍ ആരോപിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...