Connect with us

Hi, what are you looking for?

Exclusive

അമേരിക്കയുടെ അവസാനമോ? ജനങ്ങള്‍ ഭീതിയില്‍

അമേരികയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലക്ഷത്തിനടുത്ത് കേസുകളാണ് പ്രതിദിനം റിപോര്‍ട് ചെയ്യപ്പെടുന്നത്. ലൂസിയാന, ഫ്ലോറിഡ, അര്‍കാന്‍സസ് എന്നിവിടങ്ങളിലാണ് രോഗബാധ രൂക്ഷമായത്. ഡെല്‍റ്റ വകദേദം പടര്‍ന്ന് പിടിക്കുന്നതും വാക്സിനേഷന്‍ കുറഞ്ഞതുമാണ് ഇതിന് കാരണം.

ഫ്ലോറിഡയടക്കം സ്‌കൂളുകള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഡെല്‍റ്റ വകഭേദം ആല്‍ഫ വകദേദത്തെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കുന്നതിനാല്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നാണ് വാദം.
മഹാമാരി വീണ്ടും രാജ്യത്ത് പിടിമുറുക്കുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ചില പ്രധാന പരിപാടികള്‍ റദ്ദാക്കി. ഈ മാസം നടക്കാനിരുന്ന ന്യൂയോര്‍ക് ഓടോ ഷോ അധികൃതര്‍ റദ്ദാക്കി. ലൂസിയാനയില്‍ വൈറസ് ബാധ രൂക്ഷമായതോടെ ദ ന്യൂ ഓര്‍ലിയന്‍സ് ജാസ് ഫെസ്റ്റ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉപേക്ഷിച്ചു.

പുതിയ അണുബാധകള്‍ വേഗത്തില്‍ വ്യാപിക്കുന്നതിനാല്‍ അത് ഒരുപക്ഷേ വൈറസിന്റെ മാരകമായ പരിവര്‍ത്തനത്തിന് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തികയാതെ കിതയ്ക്കുകയാണ് യുഎസ് നഗരമായ ഓസ്റ്റിന്‍. 2,40,00,000 ജനസംഖ്യയുളള ഓസ്റ്റിനില്‍ ഇനി ശേഷിക്കുന്നത് വെറും ആറ് ഐ സി യു യുണിറ്റുകള്‍ മാത്രമാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഡാറ്റ വ്യക്തമാക്കുന്നത്.313 വെന്റിലേറ്ററുകളും ശേഷിക്കുന്നുണ്ട്.
ഓസ്റ്റിനില്‍ സ്ഥിതി ഗുരുതരമാണെന്ന് പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡെസ്മാര്‍ വാക്‌സ് പറയുന്നു. ാരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഓസ്റ്റിന്‍ നിവാസികള്‍ക്ക് ഈ മെയില്‍ മുഖാന്തരവും ഫോണിലൂടെയുമെല്ലാം അറിയിപ്പ് മല്‍കിയിരിക്കുകയാണ് അധികൃതര്‍.

അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോട നഗരത്തിലെ ആരോഗ്യ വകുപ്പ് റിസ്‌ക് ലെവല്‍ ഉയര്‍ത്തിയിരുന്നു. ജനങ്ങളോട് എത്രയും വേഗം വാക്‌സിന്‍ എടുക്കാനും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...