Connect with us

Hi, what are you looking for?

Exclusive

സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണം,ആഘോഷമൊക്കെ എന്നിട്ടെന്ന് ബിജെപി

ആദ്യമായി പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്താന്‍ പോകുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി. ഈ വര്‍ഷത്തെ സ്വാതന്ത്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന സിപിഎമ്മിനെ കണക്കിന് വിമര്‍ശിച്ച് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണം, എന്നിട്ടാകാം സ്വാതന്ത്ര്യ ദിന ആഘോഷമൊക്കെയെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ഇത്രയും നാള്‍ സ്വാതന്ത്യം ആഘോഷിക്കാതെ, ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര്യ ഇന്ത്യ റിപ്പബ്ലിക്കിനെ അപമാനിച്ച സിപിഎം ആദ്യം രാജ്യത്തോട് മാപ്പ് പറയണമെന്നും എന്നിട്ടാകാം ആഘോഷമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും തുറന്ന് കാട്ടാനാണ് സ്വാതന്ത്യദിനം ആഘോഷിക്കുന്നതെന്നാണ് സിപിഎം പറയുന്നത്. സി.പി.എം. ഇത് വരെ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും തുറന്ന് കാട്ടിയിരുന്നില്ലെ? തുറന്നുകാട്ടി കാട്ടി ബി.ജെ.പി. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയും ആര്‍.എസ്.എസ്. ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമായി. ഉപ്പ് വെച്ച കലം പോലെയായി സി.പി.എം. ഇനിയും തുറന്ന് കാട്ടി കേരളവും കൂടി നഷ്ടപ്പെടുകയേയുള്ളു എന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.

ചൈനയെ നെഞ്ചിലേറ്റി ആര്‍.എസ്.എസിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, നിരവധി ആദിവാസി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സികെ ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീറും പറയുകയുണ്ടായി. സികെ ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കി സര്‍ക്കാരിനെതിരെ ഉയരുന്ന ആദിവാസി മുന്നേറ്റത്തെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാനുള്‍പ്പെടെ ശക്തിയായി പോരാടിയ സികെ ജാനു എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ തയ്യാറാകാത്തതിലുള്ള പക തീര്‍ക്കുകയാണ് സിപിഎം. മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷവുമായി അകലം പാലിച്ചതാണ് ജാനുവിനോടുള്ള പ്രതികാരത്തിന് കാരണം. സികെ ജാനു എന്‍ഡിഎ മുന്നണിയില്‍ ചേരുന്നത് തടയാനും സിപിഎം ശ്രമിച്ചു.ലോക ആദിവാസി ദിനത്തില്‍ ജാനുവിനെ ആദരിക്കുന്നതിന് പകരം അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയാണ് പൊലീസ് ചെയ്തത്. വയനാട് തിരഞ്ഞെടുപ്പ് കോഴക്കേസ് സിപിഎമ്മിന്റെ സൃഷ്ടിയാണ്. എംവി ജയരാജനും പി.ജയരാജനും ഇതില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ഗൂഢാലോചന നടന്നത്. തീവ്രവാദികളോട് പെരുമാറുന്ന പോലെയാണ് വെളുപ്പാന്‍ കാലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ആദിവാസി സമര നായികയോട് പൊലീസ് പെരുമാറിയത്. മകളുടെ ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പോലും പൊലീസ് പിടിച്ചെടുത്തു. നിയമവ്യവസ്ഥയെ കാറ്റില്‍ പറത്തുകയാണ് പിണറായിയുടെ പൊലീസ്.

സിപിഎം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരാണ് ജാനുവിന്റെ വീട്ടിലെത്തിയത്. സിപിഎം സികെ ജാനുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടത്തുന്നത്. സികെ ജാനു മുന്നോട്ട് വെക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലാത്തതാണ് അവരെ വേട്ടയാടാന്‍ കാരണം. ജാനുവിന്റെ സമരത്തിന് മുമ്പില്‍ മുട്ടുമടക്കി 22,000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇതെല്ലാം വിസ്മരിച്ചു. 100 ആദിവാസി കുടുംബങ്ങള്‍ക്ക് പോലും ഭൂമി നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിന്നും ആദിവാസി വിദ്യാര്‍ത്ഥികള്‍ പുറത്താണ്. സികെ ജാനുവിനെതിരായ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ചെറുത്ത് നില്‍പ്പിന് ബിജെപി തയ്യാറാകുമെന്നും സുധീര്‍ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...