Connect with us

Hi, what are you looking for?

Exclusive

പിച്ചതെണ്ടാന്‍ വിട്ടില്ലെന്ന മൈതാന പ്രസംഗം, വിഡിയുടെ മാസ് മറുപടി

എംഎല്‍എ ടി സിദ്ദിഖ് പുത്തുമല വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്നുള്ള പരാമര്‍ശം കേട്ട് മിണ്ടാതിരിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആയില്ല. എതു സെന്റന്‍സിലാണ് ടി സിദ്ദിഖ് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചതെന്ന് വിഡി സതീശന്‍ ചോദിച്ചു. മന്ത്രിയുടേത് മൈതാന പ്രസംഗമെന്നേ പറയാന്‍ കഴിയുകയുള്ളൂ. ചെയ്ത പ്രവൃത്തികള്‍ സര്‍ക്കാര്‍ പാതിവഴിയില്‍ നിര്‍ത്തിയെന്നും സതീശന്‍ ആരോപിച്ചു. റീ ബില്‍ഡ് കേരളയില്‍ പ്രഖ്യാപിച്ച 7405 കോടിയില്‍ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വര്‍ഷത്തില്‍ നടപ്പാക്കിയത്.ലോക ബാങ്കിന്റെ ആദ്യ ഗഡു പോലും ചെലവാക്കിയില്ല. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ പണം വക മാറ്റി. രണ്ട് കൊല്ലമായിട്ടും രേഖകള്‍ ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് റവന്യൂ വകുപ്പെന്നും സതീശന്‍ പറയുകയുണ്ടായി.

വാഗ്ദാനങ്ങളുടെ പെരുമഴ ആയിരുന്നു രണ്ട് വര്‍ഷത്തെ പ്രളയകാലത്ത് നടന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്തില്ലാന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പക്ഷെ, ചെയ്തുവന്നിരുന്ന സര്‍ക്കാര്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. അപകടാവസ്ഥയിലുള്ള ഒരു സ്ഥലത്തുനിന്ന് 69 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ എന്നാണ് വിഡി സതീശന്‍ ചോദിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...