Connect with us

Hi, what are you looking for?

Exclusive

‘മറ്റാരും കാണാത്ത അര്‍ഥ തലങ്ങള്‍’ ദുല്‍ഖര്‍ ചിത്രത്തിലെ ഹിറ്റ് പാട്ടിനെതിരെ പി സി ജോര്‍ജ്

ഒരു പേരുണ്ടാക്കിയ പൊല്ലാപ്പാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. ജാതിമത വര്‍ഗ ഭേദമില്ലാത്ത നാടാണ് നമ്മുടെ കേരളം എന്ന് വീമ്പിളക്കുമെങ്കിലും ഒരു സിനിമയുടെ പേരും പറഞ്ഞ് തുടങ്ങിയ അടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ കാണുന്നത്.

നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ കത്തിപ്പടരുന്നത്. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് തുടക്കം മുതല്‍ രംഗത്തുള്ളയാളാണ് പി സി ജോര്‍ജ്. ‘ഈശോ’യ്ക്ക് പിന്നാലെ ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിലെ ഒരു പാട്ടിനെതിരെയും പ്രമുഖ ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് വിവാദ പരാമര്‍ശം നടത്തി.

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിച്ച ഗ്രിഗറി നായകനായ ചിത്രത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ എന്നു തുടങ്ങുന്ന ഗാനത്തിനെതിരെയാണ് പി.സി. ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ എതിര്‍ത്ത് സംസാരിച്ചത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ പേര് ഒരു ഹിന്ദുവിനെയാണ് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ പി.സി. ജോര്‍ജ് പാട്ടിലെ രണ്ടാമത്തെ വരിയില്‍ ‘തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതിയതിനെയാണ് പരിഹസിക്കുന്നത്.

‘ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്. ആ സ്ത്രീയോട് ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ എന്താണ് മനുഷ്യന്‍ മനസിലാക്കേണ്ടത്. ഇതൊക്കെ ചര്‍ച്ച നടക്കുകയാണ് ഇപ്പോള്‍. അത് എഴുതിയത് ഷിഹാബ് ആണ്. പാട്ടിന്റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നൊക്കെ പറയുമായിരിക്കും. ‘മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ? അതൊക്കെയാ കുഴപ്പം,’ പി.സി. ജോര്‍ജ് പറഞ്ഞു.

‘നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലീം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ആ പേര് അങ്ങ് മാറ്റ് ജയസൂര്യ. എന്നിട്ട് നല്ലൊരു പേരിടാന്‍ നോക്ക്. ഞാന്‍ ഒരു വര്‍ഗീയതായും പറയുന്നില്ല. ഈശോന്ന് പേരിട്ടാല്‍ അത് ഞങ്ങളുടെ സഭയെ മോശമാക്കും’, പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം, പി സി ജോര്‍ജിന്റെ ഇത്തരം ഡയലോഗുകള്‍ക്ക് നേരെ എതിരഭിപ്രായവും ഉയരുന്നുണ്ട്. എഴുതിയവനോ പാടിയവനോ അഭിനയിച്ചവനോ പോലുമറിയാത്ത അര്‍ത്ഥതലങ്ങളാണല്ലോ ജോര്‍ജ് സാര്‍ കണ്ടുപിടിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...