Connect with us

Hi, what are you looking for?

Exclusive

പട്ടികയില്‍ പേരുണ്ടോ ഇന്ന് മോദി അക്കൗണ്ടിലേക്ക് 2000 രൂപ അയക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്് കിസാന്‍ സമ്മാന്‍ നിധിക്ക് കീഴിലുള്ള പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഒമ്പത് ഗഡു പുറത്തിറക്കും. ഇന്ന് ഉച്ചയ്ക്ക് 12:30 ന് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 9 ആം ഗഡു അയയ്ക്കും.

കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ 2000 രൂപയുടെ മൂന്ന് തവണകളായി ് 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കുന്നു.

ഇതുവരെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി കിസാന്‍ (PM Kisan) സമ്മാന്‍ യോജനയുടെ 8 ഗഡുക്കളുടെ പണം എത്തിയിട്ടുണ്ട്. ഇപ്പോള്‍ അടുത്ത അതായത് 9 മത്തെ ഗഡുവിന്റെ പണം കര്‍ഷകരുടെ അക്കൗണ്ടില്‍ ഇന്ന് വരാന്‍ പോകുന്നു. എട്ടാം ഗഡു മെയ് 14 നാണ് പ്രധാനമന്ത്രി റിലീസ് ചെയ്തതത്.

ഇതുപോലുള്ള ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ലഭിക്കുന്നതാണ്. പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ എന്നറിയാനായി പരിശോധിക്കേണ്ട വിധം ഇങ്ങനെയാണ്.

  1. നിങ്ങളുടെ ഇന്‍സ്റ്റാള്‍മെന്റിന്റെ സ്റ്റാറ്റസ് അറിയാന്‍ നിങ്ങള്‍ ആദ്യം വെബ്സൈറ്റിലേക്ക് പോകുക.
  2. ഇതിനു ശേഷം വലതു വശത്തുള്ള Farmers Corner ല്‍ ക്ലിക്ക് ചെയ്യുക.
  3. ഇപ്പോള്‍ Beneficiary Status ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  4. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഒരു പുതിയ പേജ് തുറക്കും.
  5. ഇവിടെ നിങ്ങള്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ നല്‍കുക.
  6. ഇതിനുശേഷം നിങ്ങളുടെ സ്റ്റാറ്റസിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

PM Kisan: 6000 രൂപ അക്കൗണ്ടില്‍ വന്നിട്ടില്ലേ? ഇന്നുതന്നെ ഈ Toll Free നമ്പറില്‍ വിളിച്ച് പരാതി നല്‍കുകയും ചെയ്യാം.

നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 ഫെബ്രുവരി 24 ന് ഈ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചു. ഈ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും അവരെ നേരിട്ട് സാമ്പത്തികമായി സഹായിക്കുകയും ചെയ്യുക എന്നതാണ്.

കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണ രണ്ടായിരം രൂപ സാമ്പത്തിക സഹായം നല്‍കുന്നു. പദ്ധതിയുടെ ആദ്യ ഗഡു ഡിസംബര്‍ 1 നും മാര്‍ച്ച് 31 നും ഇടയില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറും, രണ്ടാം ഗഡു ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയും മൂന്നാം ഗഡു ആഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 നുള്ളിലും അക്കൗണ്ടിലേക്ക് വരും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...