Connect with us

Hi, what are you looking for?

Exclusive

വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ ഭാര്യയെ തീവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

പ്രണയ വിവാഹങ്ങള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊലപാതങ്ങള്‍ നടക്കാറുണ്ട് എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ച് 2 നാള്‍ പിന്നിടുമ്പോഴെക്കും ഭാര്യയെ പ്രെട്രോള്‍ ഒഴിച്ചു കത്തിച്ചിരിക്കുകയാണ് ഭര്‍ത്താവ്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലാണ് സംഭവം. തമിഴ്‌നാട്ടിലെ മധുരയിലാണ് കൊലപാതകം നടന്നിരിക്കുന്നത്.

സംഭവത്തില്‍ ഒരു സ്വകാര്യ നിര്‍മ്മാണ കമ്പനിയിലെ എഞ്ചിനീയറായ എസ്. ജ്യോതി മണിയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് മധുര ആവണിയാപൂരം റിംഗ്‌റോഡിന് സമീപം കുറ്റിക്കാട്ടില്‍ നിന്നും കത്തിക്കരിഞ്ഞ രീതിയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇത് 21 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ഗ്ലാഡിസ് റാണിയുടെതാണെന്ന് പൊലീസ് തിരിച്ചരിഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബക്കാര്‍ എതിര്‍ത്തിട്ടും പൊലീസ് സംരക്ഷണത്തില്‍ ജ്യോതി മണിയും, ഗ്ലാഡിസ് റാണിയും വിവാഹിതരായത്. ഇവര്‍ വീട്ടുകാരില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് സമയനെല്ലൂര്‍ ഓള്‍ വുമണ്‍ പൊവീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.

വിവാഹത്തിന് ശേഷം പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പുതുദമ്പതികള്‍ റാണിയുടെ ഷോലവണ്ടത്തെ വീട്ടില്‍ താമസിച്ചു. ബുധനാഴ്ച രാവിലെ ഇരുവരും പഠിച്ച കോളേജില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എന്ന് പറഞ്ഞ് ഇരുവരും ഇറങ്ങി.

ഇരുവരും രാത്രി ആയിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഗ്ലാഡിസിന്റെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഭാര്യ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടി പോയി എന്നാണ് ജ്യോതിമണി പറഞ്ഞത്. എന്നാല്‍, ജ്യോതിമണിയുടെ വാക്കുകളില്‍ സംശയം തോന്നിയ ഗ്ലാഡിസിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ജ്യോതിമണിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. ഗ്ലാഡിസിനെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതശരീരം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞുവെന്ന് ജ്യോതിമണി സമ്മതിച്ചു. സ്ഥലത്തുനിന്നു മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വീട്ടുകാരുടെ പരാതിയില്‍ ഷോലവണ്ടം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ജ്യോതി മണിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഡഗ്ലസിനെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത് സമ്മതിച്ചത്. അതേസമയം എന്താണ് കൊലപാതകത്തിന് പ്രേരണ എന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...