Connect with us

Hi, what are you looking for?

Exclusive

പുതിയ അടവുമായി വീണ, ഇനി പരിശോധന വീടുകളില്‍

കോവിഡ് നിയന്ത്രണങ്ങള്‍ ഓരോന്നായി പാളിപ്പോകുമ്പോള്‍ പുതിയ പുതിയ രീതികള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് വീണ ജോര്‍ജ്. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകുമ്പോഴും കേരളത്തില്‍ നിരക്ക് കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. മാത്രമല്ല അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം കേരളത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

കേരളത്തിന്റെ പ്രതിരോധം മുഴുവന്‍ പാളിപ്പോയിരിക്കുകയാണ് എന്ന് അടിവരയിട്ട് പറയുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം. ഈ സാഹചര്യത്തിലാണ്
പുതിയ നീക്കവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളില്‍ നടത്താനാണ് തീരുമാനം.

അതേസമയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കും. രക്ത പരിശോധന ഉള്‍പ്പെട നടത്തും. ഗുരുതര പ്രശ്‌നമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. രോഗികളില്‍ കൂടുതല്‍ പേരും വീടുകളില്‍ ക്വാറന്റൈനില്‍ ആയ സാഹചര്യത്തില്‍.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പരിശോധനാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലുമാണ് ആരോഗ്യവകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.

നിലവില്‍ സംസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ ടിപിആര്‍ 13 മുകളില്‍ തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം 18607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 35,499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 447 പേര്‍ക്ക് കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...