Connect with us

Hi, what are you looking for?

Exclusive

കോവിഡ് നിയന്ത്രണ രീതിക്കെതിരെ ജനരോഷം ആളിപ്പടരുന്നു എന്നിട്ടും ധാര്‍ഷ്ട്യം കുറയ്ക്കാതെ പിണറായി

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ രീതി പ്രയോഗികമല്ല എന്ന ആക്ഷേപം അലയടിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയ സമയത്ത് പോലും ഇല്ലാത്ത നിബന്ധനകളും നിര്‍ബന്ധങ്ങളുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളു.


3.5 കോടി ജനങ്ങളുള്ള കേരള സംസ്ഥാനത്ത് ഇന്നലെ വരെ വാക്സിന്‍ വിതരണം ചെയ്തവരുടെ ഏകദേശ കണക്ക് എന്ന് പറയുന്നത് 1 കോടിയാണ്. സംസ്ഥാന ജനസംഖ്യയുടെ പകുതി പോലും ഇതുവരെ വാക്സിന്‍ കൊടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്രയും അപക്വമായ ഒരു തീരുമാനം കൈക്കാണ്ട സര്‍ക്കാര്‍ ഉത്തരവ് തെറ്റാണെന്ന് നിസംശയം പറയാം.
ഇവിടെ വാക്‌സിന്‍ ഫ്രീയായി നല്‍കുമെന്ന് പറഞ്ഞത് പിണറായി സര്‍ക്കാറാണ് അതിനു വേണ്ടിയുള്ള ഫണ്ട് പിരിവും നടത്തിയിരുന്നു. എന്നിട്ട് എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടിയോ അതും ഇല്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കുകയും പെറ്റിയടിക്കാന്‍ പോലീസിനെ ഇറക്കുമെന്ന് പറയുന്നതും പിണറായിയുടെ ധാര്‍ഷ്ട്യം തന്നെയല്ലേ… ഈ ഒരു ഉത്തരവിനെതിരെ പ്രതിപക്ഷവും ജനങ്ങളും ഒരുപോലെ പ്രതിഷേധിച്ചിട്ടും എടുത്ത മണ്ടന്‍ തീരുമാനത്തില്‍ നിന്ന് ഒരടി പിറകോട്ടില്ല എന്ന നിലപാടിലാണഅ സര്‍ക്കാര്‍. ഇനി ആരാണ് ഈ മണ്ടന്‍ സര്‍ക്കാറിനെ തിരുത്തുക.

സ്വതന്ത്യമായി ജീവിക്കാനുള്ള അവകാശത്തെ തന്നെയല്ലേ ഈ സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. 20 രൂപയുടെ പാല് വാങ്ങാന്‍ 500 രൂപ കൊടുത്ത് 3 ദിവസം കൂടുമ്പോള്‍ ആര്‍ടിപിസിആര്‍ എടുക്കണം എന്ന് പറഞ്ഞാല്‍ അതില്‍ എന്ത് ന്യായമാണ് ഉള്ളത്. 18-30 ഇടയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ ലഭിക്കാത്തവരില്‍ ഏറെയും ഈ പ്രായത്തിലുളളവര്‍ വേണമെങ്കില്‍ കാശ് മുടക്കി എടുക്കട്ടെ എന്നാണ് മുഖ്യന്റെ മനസിലിരിപ്പ്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നൊക്കെ വെറും വാക്ക് മാത്രം. എന്തായാലും കൊവിഡ് വ്യാപനം തടയാനൈ പേരില്‍ ഏര്‍പ്പെടുത്തിയ, അല്‍പ്പം പോലും പ്രായോഗികമല്ലാത്ത, അപഹാസ്യമായ നിയന്ത്രണങ്ങളില്‍ പ്രതിഷേധവും ജനരോഷവും ശക്തമായി തന്നെ തുടരുന്നു.

ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങളും ചില്ലറയല്ല. എന്നാല്‍ പല നിര്‍ദേശങ്ങളും വലിയ എതിര്‍പ്പിനും പരിഹാസത്തിനും വഴിയൊരുക്കിയിട്ടും അവയൊന്നും പിന്‍വലിക്കില്ലെന്ന കടുത്ത നിലപാടിലാണ് പിണറായി സര്‍ക്കാര്‍.

പച്ചക്കറിയും പാലും അരിയും അടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാന്‍ പോലും 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്സിന്‍ എടുത്തതിന്റെ രേഖയോ വേണമെന്ന നിര്‍ദേശമാണ് ഏറ്റവും അപഹാസ്യവും അപ്രായോഗികവും. വ്യക്തത ഒട്ടുമില്ലാത്ത ഈ നിര്‍ദേശം അപ്രായോഗികമെന്ന് പോലീസും വ്യാപാരികളും തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇന്നലെ മുതലാണ് പുതിയ തരത്തിലുള്ള നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. കടകളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ സ്വീകരിച്ച രേഖയോ വേണം. അല്ലെങ്കില്‍ ഒരു മാസം മുമ്പ് കൊവിഡ് വന്നുപോയവര്‍ ആകണമെന്നാണ് പുതുക്കിയ ഉത്തരവിലുള്ളത്. ഇതിനെതിരേയാണ് പ്രതിഷേധം ഉയരുന്നത്.

സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ 56 ശതമാനമാണ്. 45 വയസ്സിനു മുകളില്‍ ആദ്യഡോസ് വാക്സിന്‍ എടുത്തവര്‍ പോലും 83 ശതമാനം മാത്രം. 18നും 44നും ഇടയിലുള്ളവരുടെ കണക്കാകട്ടെ 28 ശതമാനവും. പുതിയ ഉത്തരവ് അനുസരിച്ച് 48 ശതമാനം പേര്‍ക്കും 68 ശതമാനം യുവാക്കള്‍ക്കും കടകളില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. മാത്രമല്ല, ആദ്യ വാക്സിന്‍ എടുത്തവരാണെങ്കില്‍ രണ്ടാഴ്ച കഴിയുകയും വേണം. ഉത്തരവ് അനുസരിച്ചാണെങ്കില്‍ പകുതിയിലധികം ജനങ്ങള്‍ക്കും പുറത്തിറങ്ങാന്‍ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ചെറുപ്പക്കാരില്‍ കൂടുതല്‍ പേരും വീട്ടിലിരിക്കുകയും അത്യാവശ്യ കാര്യങ്ങള്‍ക്ക് പ്രായമായവര്‍ പോകേണ്ടിയും വരും.

കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മാത്രമല്ല, ഇത് വ്യാപാര സ്ഥാപനങ്ങളാണോ പോലീസാണോ പരിശോധിക്കേണ്ടതെന്ന കാര്യത്തിലും മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ല. അതിനാല്‍ പോലീസും പരിശോധന ആരംഭിച്ചിട്ടില്ല.

വാക്സിനേഷന്‍, കൊവിഡ് പരിശോധന, കല്യാണം, മരണം, വിമാനത്താവളങ്ങളിലേക്കുള്ള യാത്ര എന്നിവയ്ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ഉത്തരവ്. ഉത്തരവ് കൃത്യമായി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ജോലിക്കു വേണ്ടിയോ അത്യാവശ്യ കാര്യങ്ങള്‍ക്കോ പുറത്തിറങ്ങാനാകില്ലെന്നും ലംഘിച്ചാല്‍ പിഴ ഈടാക്കാമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ടിസിപിസിആറോ വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ അഭികാമ്യമാക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ ഇത് നിര്‍ബന്ധമാക്കുകയായിരുന്നു. മന്ത്രി പറഞ്ഞതിലും ഉത്തരവിലും വ്യത്യാസം വന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...