Connect with us

Hi, what are you looking for?

Exclusive

രണ്ട് കിലോ അരി വാങ്ങാന്‍ RTPCR എടുക്കാനോ? എന്തൊരു നാണക്കേടെന്ന് വിഡി സതീശന്‍

രണ്ട് കിലോ അരി വാങ്ങാന്‍ ആര്‍ടിപിസിആര്‍ എടുക്കണമെന്നാണോ? എന്തൊരു അബദ്ധമാണ് എഴുതിവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ സഭയില്‍ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ശിവന്‍കുട്ടിയെ പോലെ ഗുണ്ടയെ പോലെ നിയമസഭയില്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും വിഡി സതീശന്‍ പറയുന്നു.

ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ ജനങ്ങളെ എങ്ങനെയാണ് ജീവിക്കേണ്ടതെന്നും വിഡി സതീശന്‍ ചോദിക്കുന്നു. 42.1% മാത്രമാണ് ഒന്നാം ഡോസ് എടുത്തതെന്നും വളരെ അപ്രായോഗിക നിര്‍ദ്ദേശമാണ് ഇതെന്നും വി ഡി സതീശന്‍ പറയുന്നു. നിര്‍ദ്ദേശങ്ങളില്‍ ആകെ അവ്യക്തതയാണെന്നും ഇത് പൊലീസുകാര്‍ക്ക് ഫൈന്‍ അടിക്കാനുള്ള നിര്‍ദ്ദേശമാണെന്നും സതീശന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളം ഇപ്പോള്‍ ഒരു ഫൈന്‍ സ്റ്റേറ്റായി മാറിയിരിക്കുകയാണ്.

കൂടുതല്‍ ഇളവുകള്‍ വരുത്തുമെന്ന് പറഞ്ഞിട്ട് അതിന് മുന്‍പുണ്ടായതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...