Connect with us

Hi, what are you looking for?

Exclusive

ആ ഉമ്മ ശിഷ്ടകാലം എങ്ങനെ ജീവിച്ചുതീര്‍ക്കും?വിഡി സതീശന്‍

സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍ കാണാന്‍ ദുരിതങ്ങള്‍ കാണാന്‍ കണ്ണും കാതും സര്‍ക്കാരിനുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോട്ടയത്തെ ഇരട്ട ആത്മഹത്യയെക്കുറിച്ച് പറയവെയാണ് വിഡി സതീശന്‍ വികാരഭരിതനായത്. കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയത് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്ന് വിഡി സതീശന്‍ ആരോപിക്കുന്നു. ഇത്തവണ വിഡി സതീശന്റെ പ്രസംഗം വളരെ നിശബ്ദമായാണ് സഭാ അംഗങ്ങള്‍ കേട്ടിരുന്നത്. കൊവിഡ് നിമിത്തം ദുരിതമനുനുഭവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കാത്തതിന്റെ അവസാന ചിത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് കാലത്തു റവന്യു റിക്കവറിയിലെ ഭീഷണി വിലക്കിയിട്ടുണ്ടെങ്കിലും , അസമയത്തടക്കം ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ കോട്ടയം അര്‍ബന്‍ സഹകരണ ബാങ്കിന്റെ മണിപ്പുഴ ശാഖയുടെ നടപടിയാണു ഇരട്ട സഹോദരങ്ങളായ നസീര്‍ഖാന്റെയും നിസാര്‍ഖാന്റെയും ജീവനെടുത്തതെന്ന് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ജെ.സി.ബി ഓപ്പറേറ്റര്‍മാരായ ഇവര്‍ക്ക് ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതായത്.ബാങ്കില്‍ നിന്നു ഭീഷണി ഉയര്‍ന്നപ്പോഴാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നു മാതാവ് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറയുന്നു. ആ ഉമ്മ ശിഷ്ടകാലം എങ്ങനെ ജീവിച്ചുതീര്‍ക്കുമെന്നാണ് വിഡി സതീശന്‍ സഭയില്‍ ചോദിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...