Connect with us

Hi, what are you looking for?

Exclusive

അരക്കിലോ ഉണക്കമീന്‍ വാങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണോ? കെ സുധാകരന്‍

പിണറായി സര്‍ക്കാരിന്റെ പുതിയ ലോക്ഡൗണ്‍ പരിഷ്‌കാരങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു അര കിലോ ഉണക്കമീന്‍ വാങ്ങാന്‍ പോകണമെങ്കില്‍ ആര്‍ ടി പി സി ആര്‍ എടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുമോ? എന്നാണ് സുധാകരന്‍ ചോദിക്കുന്നത്. ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന് മുന്‍പില്‍ പറയേണ്ടതാണോ? എന്തൊരു കഷ്ടമാണിതെന്നും സുധാകരന്‍ പറയുന്നു.

ആര്‍ ടി പി സി ആര്‍ എടുക്കാന്‍ പോയി വന്നിട്ട് സാധനം വാങ്ങാന്‍ പോകുന്നതൊക്കെ നടക്കുന്നതാണോയെന്നും സുധാകരന്‍ ചോദിക്കുന്നു. ആറ് ദിവസം ലോക്ക്ഡൗണ്‍ ഇല്ലാ എന്നതാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്. അല്ലാതെ വാക്സിന്‍ സ്വീകരിച്ച ശേഷം കടയില്‍ പോണമെന്നതല്ല. ഇവിടെ വാക്സിന്‍ കിട്ടാനുണ്ടോ? അതിന് ആരാ കുറ്റവാളി ജനങ്ങളാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ ഒരു വാക്‌സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യകരമാണെന്നും അദ്ദേഹം പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...