Connect with us

Hi, what are you looking for?

Cinema

എനിക്ക് പാല്‍ വാങ്ങാന്‍ പോകാന്‍ പറ്റില്ലേ?പിണറായിയെ പരിഹസിച്ച് നടി രഞ്ജിനി

പിണറായി സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. സാധനങ്ങള്‍ വാങ്ങണമെങ്കില്‍ ഇനി വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് പറയുന്ന പിണറായി സര്‍ക്കാരിനോട് രഞ്ജിനിക്ക് ചിലത് ചോദിക്കാനുണ്ട്. തനിക്ക് ഇനി പാല്‍ വാങ്ങാന്‍ പോകണമെങ്കില്‍ സര്‍ട്ടിഫിക്ക്റ്റ് ഹാജരാക്കണോ എന്നാണ് രഞ്ജിനിയുടെ ചോദ്യം. കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്തവരാകണമെന്നും അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നലെ പറഞ്ഞത്.

പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണോ എന്നാണ് താരത്തിന്റെ ചോദ്യം. നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും രഞ്ജിനി പറയുന്നു. സംസ്ഥാനത്തെ പുതിയ കോവിഡ് പ്രതിരോധ പരിഷ്‌കാരങ്ങളെ കുറിച്ചറിഞ്ഞ് നാടാകെ ഞെട്ടലിലാണ്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരുമാണ് ധാരാളം. അങ്ങനെയുള്ളവര്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും കടകളില്‍ പോകേണ്ട എന്നു പറയുന്നത് അനീതിയും ക്രൂരതയുമല്ലേ? എന്നാണ് ഇതിനെതിരെ ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചിരുന്നത്.

സാരമായ അലര്‍ജി തുടങ്ങിയ പ്രത്യേക ആരോഗ്യാവസ്ഥയുള്ള ചിലര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്സീന്‍ നല്‍കാറില്ല. മറ്റ് യാതൊരു കുഴപ്പവുമില്ലാത്ത ഇക്കൂട്ടര്‍ക്കും കടകളില്‍ പ്രവേശനമില്ലെന്ന് ബോര്‍ഡ് വെക്കുന്നത് ക്രൂരതയല്ലേ?ഈ മനുഷ്യരൊക്കെ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പുറത്തുപോകാതെ പിന്നെന്ത് ചെയ്യണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്? പട്ടിണി കിടന്ന് ചാകണോ? അതോ സിനിമാ നടന് കിറ്റ് എത്തിച്ചു കൊടുത്തതുപോലെ ഇവരുടെ വീടുകളില്‍ മന്ത്രിമാര്‍ കിറ്റുമായി ചെല്ലുമോ? എന്നും ശ്രീജിത്ത് ചോദിച്ചിരുന്നു.

വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കടയില്‍ പോകാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ വേണമെന്ന ഉത്തരവില്‍ മാറ്റം വരുത്തില്ലെന്നാണ് ഇന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ചത്. കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കികൊണ്ടുള്ള പുതിയ മാനദണ്ഡങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.

എന്നാല്‍ നിരന്തര ആവശ്യത്തെ തുടര്‍ന്ന് കടകളും സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനമെടുക്കുകയും മറുവശത്ത് ചീഫ് സെക്രട്ടറി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി കടകളുടെ വാതിലടയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം കടയില്‍ പ്രവേശിപ്പിക്കുക എന്നത് തങ്ങള്‍ക്ക് തിരിച്ചടിയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പോലീസ് പരിശോധന ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ തന്നെയാണ് പരിശോധന നടത്തുന്നത്. എന്നാല്‍ തിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ഇത് പ്രാവര്‍ത്തികമാവുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...